ഷിക്കാഗോ മലയാളീ അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് ഒക്ടോബര് 28-ന്

By Eswara

Tuesday 19 Sep 2017 14:23 PM

ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഡ് ഗെയിംസ് ( 28 ആന്‍ഡ് റമ്മി ) ഒക്ടോബര്‍ 28 നു വീലിങ്ങിലുള്ള റമദാ പ്‌ളാസ ഹോട്ടല്‍ (Ramada Plaza Hotel, 1090 S Milwaukee Ave, Wheeling, IL - 60090 ) വെച്ച് നടത്തപെടുന്നതാണ്. 28 കളിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും മഹാരാജ ഫുഡ്‌സ് എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 501 ഡോളര്‍ ക്യാഷ് അവാര്‍ഡും സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സെന്റ് മേരീസ് പെട്രോളിയം എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും.
റമ്മി കളിയില്‍ ഒന്നാം സ്ഥാനം നേടുന്നത് ആള്‍ക്ക് 501 ഡോളര്‍ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് ചാക്കോ ചിറ്റിലക്കാട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന 250 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേല്‍ കണ്‍വീനര്‍ ആയും ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പളളില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ഒരേ സമയം 50 ടേബിളില്‍ മത്സരം നടത്താനുള്ള സൗകര്യം ഈ ഹോട്ടല്‍ ഉള്ളതിനാല്‍ കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഷിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന എല്ലാ പരിപാടികളും കൃത്യ സമയത്തു തന്നെ തുടങ്ങുമെന്നതിനാല്‍ ഈ മത്സരത്തിന്റെ കാര്യത്തിലും എല്ലാവരും സമയത്തു തന്നെ വന്നു സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുക്കുന്ന ടീമുകള്‍ എല്ലാം നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യുവാന്‍ശ്രദ്ധിക്കുക . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 48 ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ (630 849 1253 ), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, (630 607 2208 ) , മത്തിയാസ് പുല്ലാപ്പള്ളില്‍ (847 644 6305 ) , രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680) , ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954 )

റിപ്പോര്‍ട്ട്: ജിമ്മി കണിയാലി