മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം

ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ഇടയ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസ് സമൂഹം ഊഷ്മള സ്വീകരണം നല്‍കി.

തിരുനാള്‍ ആഘോഷത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തെ അദ്ദേഹം അനുമോദിക്കുകയും, അത് നമ്മുടെ പാമ്പര്യം അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ ആവശ്യമാണെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പരിശുദ്ധ കന്യാമറിയത്തെ അമ്മയായി സ്വീകരിച്ച് ക്രിസ്തുജീവിതം നയിക്കേണ്ടത് ഓരോ ക്രൈസ്തവന്റേയും കടമയാണെന്നു പിതാവ് ആഹ്വാനം ചെയ്തു.
പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം