എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സിനായി ചിക്കാഗോ ഒരുങ്ങുന്നു

ചിക്കാഗോ: നാല്‍പ്പതോളം ഇടവകകളിലായി പടര്‍ന്നുകിടക്കുന്ന സീറോ മലബാര്‍ രൂപതയുടെ അല്‍മേനി അസോസിയേഷനായ എസ്.എം.സി.സിയുടെ നാഷണല്‍ കോണ്‍ഫറന്‍സിനായി ചിക്കാഗോ ഒരുങ്ങുന്നു.

ഒക്‌ടോബര്‍ 28,29 തീയതികളില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സീറോ മലബാര്‍ രൂപതയുടെ മേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്നതായിരിക്കും.

ചിക്കാഗോ എസ്.എം.സി.സി അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തുന്ന ഈ കോണ്‍ഫറന്‍സില്‍ ചിക്കാഗോ രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നും എസ്.എം.സി.സി അംഗങ്ങള്‍ പങ്കെടുക്കുന്നതാണ്.

ഒക്‌ടോബര്‍ 28-ന് ശനിയാഴ്ച രാവിലെ 8.30-ന് നടക്കുന്ന കുര്‍ബാനയ്ക്കുശേഷം സീറോ മലബാര്‍ രൂപതാധ്യക്ഷന്മാര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുന്നതും സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതുമാണ്.
ശനിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന ബാങ്ക്വറ്റ് വിഭവസമൃദ്ധമാര്‍ന്നതും, സീറോ മലബാര്‍ പ്രതിഭകളുടെ നൃത്ത -സംഗീത പരിപാടികളും ഉള്‍പ്പെടുന്നതാണ്.

കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി എല്ലാവിധ സഹകരണങ്ങളും നേടുകയുണ്ടായി.

കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ചെയര്‍ വുമണ്‍ മേഴ്‌സി കുര്യാക്കോസ്, ചിക്കാഗോ എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍, ആന്റോ കവലയ്ക്കല്‍, സണ്ണി വള്ളിക്കളം, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, ഷാജി ജോസഫ്, കുര്യാക്കോസ് ചാക്കോ, സജി വര്‍ഗീസ്, ആഗ്‌നസ് മാത്യു, ജോയി വട്ടത്തില്‍, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര എന്നിവരും കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു.

മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം