ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ് '

പ്രവാസി മലയാളികളെ മധുരിക്കും ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓള്‍ഡ് ഈസ് ഗോള്‍ഡ് ' പ്രേക്ഷകരുടെ മനം കവരാന്‍ ലോകമെമ്പാടുമുള്ളവര്‍ക്കായി പ്രവാസി ചാനലില്‍ ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷേപണം.

പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥി ആയിരുന്ന 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന പ്രോഗ്രാമില്‍ അമേരിക്കയിലെ പ്രശസ്ത ഗായകരായ ജോഷി, തഹ്‌സീന്‍, അനിത, ശാലിനി എന്നീ ഗായകര്‍ പങ്കെടുത്തു. അമേരിക്കയുടെ നിരവധി ഭാഗങ്ങളില്‍ നിന്നെത്തിയ ഓര്‍ക്കസ്ട്രയുടെയും അകമ്പടിയോടൊപ്പമാണ് ഈ സംഗീത സന്ധ്യ അരങ്ങേറിയത്. ജോര്‍ജ് വയലിന്‍, ഡെന്നി കീബോര്‍ഡ്, ലാല്‍ജി തബല, സാലു ഗിറ്റാര്‍, റോണി ഡ്രംസ്, വിജയ് ഗിറ്റാര്‍ കൂടാതെ ബിജു സൗണ്ട് എഞ്ചിനീയര്‍ എന്നിവരായിരുന്നു ഇതിന്റെ പിന്നില്‍.

സെപ്റ്റംബര്‍ 23 നു രാവിലെ 10 മണിക്കും വൈകിട്ട് 8 മണിക്കും കൂടാതെ ഞായറാഴ്ച രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും പ്രവാസി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.

അമേരിക്കയിലെ പ്രശസ്ത വ്യവസായി ദിലിപ് വെര്‍ഗീസ്, സാമൂഹ്യ സാംസ്കാരിക നേതാവും ജോയ് ആലുക്കാസ് അമേരിക്ക കോ ഓര്‍ഡിനേറ്ററും ആയ അനിയന്‍ ജോര്‍ജ്, ജോയ് ആലുക്കാസ് നോര്‍ത്ത് അമേരിക്ക കണ്‍ട്രി ഹെഡ് ഫ്രാന്‍സി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നെത്ര്വത്വം നല്‍കി. നൂറു കാണിക്കിനാളുകള്‍ പങ്കെടുത്ത സംഗീത സന്ധ്യയില്‍ വച്ച് ജോയ് ആലുക്കാസിനെയും പത്‌നിയെയും ആദരിച്ചു. കലാവേദി സിബി ഡേവിഡ് പ്രോഗ്രാമ്മുകള്‍ക്കു ചുക്കാന്‍ പിടിച്ചു.

വാര്‍ത്ത തയ്യാറാക്കിയത് എം.മുണ്ടയാട്