മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഷ്രൊയ്ഡര്‍ക്ക് കൊറിയന്‍ കാമുകി

By Karthick

Friday 22 Sep 2017 19:29 PM

ബര്‍ലിന്‍: മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഗേഹാര്‍ഡ് ഷ്രൊയ്ഡര്‍ക്ക് കൊറിയന്‍ കാമുകി. എസ്പിഡി നേതാവും എഴുപത്തിമൂന്നുകാരനുമായ ഷൊയ്ഡറുടെ പുതിയ കാമുകി കൊറിയക്കാരിയും നാല്‍പ്പത്തിയെട്ടുകാരിയുമായ സോയോണ്‍ കിം ആണ്.

നിലവിലെ ഭാര്യ ഡോറീസ് കോപ്ഫുമായി പിരിയുവാനുള്ള നിയമനടപടികള്‍ നടക്കുന്നതിനിടയിലാണ് ഷ്രൊയ്ഡര്‍ പുതിയ കാമുകിയെ പരിചയപ്പെടുത്തിയത്. 54 കാരിയായ ഡോറീസ് ഷൊയ്ഡറുടെ നാലാമത്തെ ഭാര്യയാണ്. 1997 ലാണ് ഇവര്‍ വിവാഹിതരായത്. 1998 ഒക്ടോബര്‍ മുതല്‍ 2005 നവംബര്‍ വരെയാണ് ഷ്രൊയ്ഡര്‍ ചാന്‍സലറായിരുന്നത്. റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍റെ ഉറ്റസുഹൃത്തായ ഷ്രൊയ്ഡര്‍ റഷ്യന്‍ എണ്ണക്കന്പനി മോധാവിയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍