പോര്‍ഷെ മിഷന്‍ ഇ മോഡലുള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ്

By Karthick

Friday 22 Sep 2017 19:32 PM

ഫ്രാങ്ക്ഫര്‍ട്ട്: പോര്‍ഷെയുടെ പുതിയ സ്‌പോര്‍ട്ട് മോഡല്‍ മിഷന്‍ ഇ കാറുകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് പ്രവര്‍ത്തനം. ജര്‍മന്‍ പോര്‍ഷെ കമ്പനി ഫൈനാന്‍സ് മാനേജര്‍ ലുട്‌സ് മെഷ്‌കെ ഈ മിഷന്‍ ഇ കാര്‍ മോഡലില്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് ഉപയോഗം മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും, കാര്‍ വ്യവസായികള്‍ക്കും പരിചയപ്പെടുത്തി. ഇതിന് വേണ്ട ിയുള്ള സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് വാങ്ങിയാല്‍ കൈകള്‍ ഫ്രീ ആയി സ്റ്റീയറിങ്ങില്‍ തൊടാതെ വണ്ട ി ഓടിക്കാം.

സ്മാര്‍ട്ട് ഫോണില്‍ വാങ്ങിയ ആപ്‌സ് മാത്രം ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ യാതൊരു പ്രയാസവും, അപകടവും കൂടാതെ കാര്‍ ഓടിക്കാം. ഈ സ്മാര്‍ട്ട് ഫോണ്‍ ആപ്‌സ് വിദ്യ പുതിയ മോഡല്‍ കാറുകള്‍ക്ക് കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് ലുട്‌സ് മെഷ്‌കെ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍