പൂമരം 2017 അമേരിക്കയില്‍ വൈറല്‍ !

പൂമരം 2017 അമേരിക്കയില്‍ വൈറല്‍ ആയി മാറി ! വൈക്കം വിജയലക്ഷ്മിയും , അബിയും , രാഗേഷ് ചേര്‍ത്തലയും അമേരിക്കന്‍ മലയാളികളുടെ മനസു കിഴടക്കി ! അമേരിക്കന്‍ ഷോ ചരിത്രത്തിലെ ഏറ്റവും മികച്ച ഷോ ആയി മാറി ! അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സിന്റെ ബാനറില്‍ , സെപ്റ്റംബര്‍ 15 നു ആരംഭിച്ച പൂമരം നിറഞ്ഞ സദസ്സില്‍ MaAllen , Houston എന്നീ വേദികളില്‍ ഒരു പുതിയ തുടക്കത്തിന് നടികുറിച്ചു ! സൂപ്പര്‍ സ്റ്റാറുകളല്ല , അതുക്കും മുകളിലാണ് പൂമരത്തോണിയില്‍ വന്നവര്‍ എന്നു ജനങ്ങള്‍ ഒന്നടങ്കം പറയുകയാണ് ! 2.30 മണികൂര്‍ ഷോ 3.30 വരെ നീട്ടിയ അനുഭവമാണ് Houston ഗുരുവായൂര്‍ ക്ഷേത്ര ഭാരവാഹികള്‍ക്കു പറയാനുള്ളത്. ഗായത്രിവീണയും , പുല്ലാങ്കുഴലും കൊണ്ട് വിജയലക്ഷ്മിയും , രാഗേഷും അമേരിക്കന്‍ മലയാളികളെ ആനന്ദനിര്‍വൃതില്‍ ആറാടിച്ചു . മെക്‌സിക്കന്‍ ഡാന്‍സും ആയി വന്ന അനുശ്രീ , പൂമരം വേദിയില്‍ ഒരു ഒരു വേറിട്ട അനുഭവം പ്രദാനം ചെയ്തു . വിനീത് എന്ന ഒരു പുതു പ്രതിഭയുടെ അപാര സംഗീതം Houston മലയാളികളെ ഞെട്ടിച്ചു ! അനൂപ് ചന്ദ്രന്റെയും , അരിസ്‌റ്റോ സുരേഷിന്റെയും പ്രകടനങ്ങള്‍ ഒന്നിന് ഒന്നായി തകര്‍ത്തു. ഒക്ടോബര്‍ 7 ചിക്കാഗോ, സെപ്തംബര് 30 miami , ഒക്ടോബറില്‍ ന്യൂജേഴ്‌സി , ന്യൂയോര്‍ക് , വാഷിംഗ്ടണ്‍ എന്നിവടങ്ങളില്‍ ഷോ നടക്കാനിരിക്കുന്നതേ ഉള്ളു !!

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം