ജര്‍മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അവസാന ദിവസ ചൂടില്‍

By Karthick

Saturday 23 Sep 2017 14:42 PM

ബെര്‍ലിന്‍: പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനായി ജര്‍മന്‍ ജനത നാളെ സെപ്റ്റംബര്‍ 24ന് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നു. നിലവിലെ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നാലാമൂഴം തേടിയാണ് ഇത്തവണ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഫ്രാന്‍സ് തെരഞ്ഞെടുപ്പിനും ബ്രെക്‌സിറ്റിനും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മന്‍പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാന്‍ മെര്‍ക്കലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും 2015ലെ അഭയാര്‍ഥി പ്രതിസന്ധിയെ തുടര്‍ന്ന് അവരുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ക്രിസ്റ്റ്യന്‍ ഡെഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു) സ്ഥാനാര്‍ഥിയായ മെര്‍ക്കലിെന്‍റ വിജയമാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എസ്.പി.ഡി) ടിക്കറ്റില്‍ മത്സരിക്കുന്ന മാര്‍ട്ടിന്‍ ഷൂള്‍സാണ് മെര്‍ക്കലിെന്‍റ പ്രധാന എതിരാളി. മുന്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റായിരുന്നു ഇദ്ദേഹം. അതുകഴിഞ്ഞാല്‍ 2007 ല്‍ രൂപവല്‍ക്കരിച്ച കേവലം 10 ശതമാനം മാത്രം വിജയസാധ്യതയുള്ള ഡീ ലിങ്ക്, ഫ്രീ ഡെമോക്രാറ്റ്‌സ് (എഫ്.ഡി.പി), ദി ഗ്രീന്‍സ്, ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ഡോയ്ച്ച്‌ലാന്‍ഡ് (എ.എഫ്.ഡി) എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്.

ആറുകോടി വോട്ടര്‍മാരാണ് ജര്‍മനിയില്‍. രണ്ടു വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പറാണ് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. ഒന്ന്, പ്രാദേശിക പ്രതിനിധിയെ തിതിരഞ്ഞെടുക്കാന്‍, രണ്ട ാമത്തേത് പാര്‍ട്ടിയെ തിരഞ്ഞെടുക്കാനുള്ളത്. 598 അംഗങ്ങളടങ്ങുന്നതാണ് ജര്‍മന്‍ പാര്‍ലമെന്റ്, അതില്‍ 299 മണ്ഡലങ്ങളില്‍ നിന്ന് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കും. ബാക്കിയുള്ളവരെ പാര്‍ട്ടികള്‍ തിരഞ്ഞെടുക്കുന്നു. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.ഡി.യു., സി.എസ്.യു സഖ്യത്തിന് 236 വോട്ടുക.ള്‍ ലഭിച്ചു. എസ്.പി.ഡിക്ക് 58 ഉം മറ്റു പാര്‍ട്ടികള്‍ക്ക് അഞ്ചും.

2015 ല്‍ മെര്‍ക്കലിന്‍റ തുറന്നവാതില്‍ നയംമൂലം ഒമ്പതുലക്ഷം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തി. രാജ്യത്ത് അടിക്കടിയുണ്ട ായ ഭീകരാക്രമണങ്ങള്‍ ഇവരുടെ വരവോടെയാണെന്ന് സാധാരണക്കാര്‍ ആരോപിച്ചു. ഇപ്പോഴത്തെ സര്‍വേയനുസരിച്ച് സി.ഡി.യു., സി.എസ്.യു സഖ്യം 36 ശതമാനം വോട്ടുകള്‍ നേടുമെന്ന് കരുതുന്നു. എസ്.പി.ഡി (23.7 ശതമാനം), ഗ്രീന്‍ (7.7 ശതമാനം), എഫ്.ഡി.പി (8.6 ശതമാനം), ദി ലിങ്ക് (8.6 ശതമാനം), മറ്റുള്ളവര്‍ (4.4 ശതമാനം) എന്നിങ്ങനെയാണ് കണക്കാക്കുന്നത്. കൂടുതല്‍ വോട്ട് ലഭിക്കന്നവര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ മറ്റു പാര്‍ട്ടികളെ കൂട്ടുപിടിക്കേണ്ട ി വരുമെന്ന് കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍