ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് റീജിയനല്‍ സമ്മേളനം ഹൂസ്റ്റണില്‍-സെപ്റ്റംബര്‍ 24ന്

By Karthick

Saturday 23 Sep 2017 14:46 PM

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്നതാണ്.

സ്റ്റാഫോഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍(445, ങൗൃുവ്യ ഞീമറ, ടമേളളീൃറ, ഠത77477) വച്ച് നടത്തപ്പെടുന്ന യോഗത്തില്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കും. റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി ചര്‍ച്ചയും ഉണ്ടായിരിയ്ക്കുന്നതാണ്. എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് ഏബ്രഹാം(പ്രസിഡന്റ്)-713 582 9517
ബേബി മണക്കുന്നേല്‍(സെക്രട്ടറി)-713 291 9721
ജീമോന്‍ റാ്ന്ന്ി(ജോ.സെക്രട്ടറി)-407-718-4805

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍