ഐശ്വര്യ രാജേഷ് പ്രഭുദേവയുടെ നായികയാവുന്നു

By Karthick

Monday 25 Sep 2017 02:10 AM

കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് പ്രഭുദേവയുടെ നായികയാവുന്നു. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.<

ഗ്‌ളാമര്‍ റോളുകളെക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐശ്വര്യയ്ക് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്രം എന്ന സിനിമയിലും ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന വാടാ ചെന്നൈയിലും ഐശ്വര്യയാണ് നായിക. മണിരത്‌നത്തിന്റെ പേരിടാത്ത സിനിമയിലും ഐശ്വര്യയാണ് നായികയാവുന്നത്.