മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ രക്തദാന ക്യാമ്പ് നടത്തപ്പെട്ടു

By Karthick

Monday 25 Sep 2017 14:48 PM

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് സെപ്തംബര്‍ 24-നു ഞായാറാഴ്ച രക്തദാന ക്യാമ്പ് നടത്തപ്പെട്ടു. ചിക്കാഗോ ലൈഫ് സോഴ്‌സ് ടീമിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് നടത്തപെട്ടത്. "രക്തം നല്കൂ, ജീവന്‍ രക്ഷിക്കു, രക്തദാനം മഹക്തായ സേവനം" എന്ന വിഷയത്തെ പൂര്‍ണ്ണ പിന്തുണ നല്കി കൊണ്ട് നിരവധി പേര്‍ രക്തദാനത്തിനായി തയ്യാറായി. രാവിലെ 8.30 ന് ആരംഭിച്ച രക്തദാന സേവനം ഉച്ചകഴിഞ്ഞു 3 മണി വരെ നീണ്ടു. ഇടവകയിലെ കൈക്കാരന്മാരും സിസ്റ്റേഴ്‌സും ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നല്കി.സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി .ആര്‍ .ഒ ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം