പാര്‍ക്കിംഗ് ലോട്ട് വികസന പദ്ധതിയുടെ കരാറില്‍ ഒപ്പുവച്ചു. .

By Karthick

Monday 25 Sep 2017 14:49 PM

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിന്റെ പാര്‍ക്കിംഗ് ലോട്ട് വികസന നിര്‍മാണ പദ്ധതിയുടെ കരാറില്‍ സെന്റ് മേരീസ് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ ഒപ്പുവച്ചു. ഇടവക ദിനാചരണങ്ങള്‍ക്ക് ശേഷം കുടിയ ഹ്രസ്വ ചടങ്ങില്‍ അസി.വികാരി റവ ഫാ. ബോബന്‍ വട്ടംമ്പുറത്ത് , റവ ഫാ ടിനീഷ് പിണര്‍ക്കയില്‍, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്ക തൊട്ടിയില്‍, ജോയിച്ചന്‍ ചെമ്മാച്ചേല്‍ , ടോണി കിഴക്കേക്കുറ്റ് ,പി.ആര്‍ ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ചെയര്‍മാന്‍ തമ്പി വിരുത്തിക്കുളങ്ങര, കോ.ചെയര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫണ്ട് റൈസിംഗ് കമ്മറ്റിയഗംങ്ങള്‍ വികസന പദ്ധതി ടീംഅീഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പ് വയ്ക്കല്‍ ചടങ്ങ് നടന്നത്.

പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടുന്ന എല്ലാ അനുമതികളും ബന്ധപ്പെട്ട മേഖലയില്‍ നിന്നും ലഭിച്ച സാഹചര്യത്തില്‍ പാര്‍ക്കിംഗ് ലോട്ട് നിര്‍മ്മാണം ആസന്നമായിരിക്കുന്ന ശൈതൃ കാലത്തെ മഞ്ഞു വീഴ്ചക്ക് മുമ്പേ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. സെപ്തംബര്‍ അവസാനവാരത്തോടു കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ , ഒരു മാസത്തെ കാലയളവിനുള്ളില്‍ നിര്‍മമാണം പൂര്‍ത്തികരിക്കാന്‍ സാധിക്കും. ഏകദേശം മൂന്നരലക്ഷം ഡോളറിന്റെ നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റിന് ഒന്നേമുക്കാല്‍ ലക്ഷം ഡോളറിന്റെ ഓഫറുകള്‍ ലഭിക്കുകയുണ്ടായി. രണ്ടായിരത്തിലധികം വരുന്ന ജനങ്ങള്‍ക്ക് വിശേഷ ദിനങ്ങളിലും അല്ലാതെയും പാര്‍ക്കിംഗ് സൗകര്യം ആവശ്യമായി വന്നിരിക്കുന്ന ഈയവസരത്തില്‍ ദൈവാലയത്തിന് വിശാലമായൊരു പാര്‍ക്കിംഗ് സൗകര്യം വളരെ അത്യന്താപേക്ഷിതമാണ്. നിര്‍ലോഭമായ സഹായ സഹകരണമാണ് ഇടവകാംഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കകം വാഗ്ദാന തുകയുടെ നിരക്ക് 50 ശതമാനത്തിന് മുകളിലെത്തിയതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ടന്ന് പാര്‍ക്കിംഗ് ലോട്ട് വികസനപദ്ധതിയുടെ ചെയര്‍മാന്‍ തമ്പി വിരുത്തിക്കുളങ്ങര അഭിപ്രായപ്പെട്ടു. കരാറില്‍ ഒപ്പ് വച്ച സ്ഥിതിക്ക് വിശ്രമരഹിതമായ പരീശ്രമമാണ് മുന്നിലെന്നും അതിന്റെ വിജയത്തിന് ഇടവകയിലെ മുഴുവന്‍ ജനങ്ങളും തങ്ങുളുടെ വാഗ് ദാന തുക എത്രയും പെട്ടെന്ന് കൈക്കാരന്മാരെയോ, ഫണ്ട് റെയിസിഗ് കമ്മറ്റിയെയോ ഏല്‍പ്പിക്കണമെന്ന് ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ , റവ.ഫാ ബോബന്‍ വട്ടംമ്പുറത്ത് എന്നിവര്‍ അറിയിച്ചു
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി .ആര്‍ .ഒ ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം