പൂമരം ഷോയുടെ കിക്ക്ഓഫ് ഷിക്കാഗോയില്‍ നടന്നു

By Karthick

Tuesday 26 Sep 2017 14:58 PM

ഷിക്കാഗോ: അമേരിക്കയില്‍ ജനശ്രദ്ധയാകര്‍ഷിച്ച് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന "പൂമരം 2017' -ന്റെ കിക്ക്ഓഫ് ഷിക്കാഗോയില്‍ നടന്നു. ഹില്‍ട്ടണ്‍ ഷിക്കാഗോ/ഓക് ബ്രൂക്ക് ഹില്‍സ് റിസോര്‍ട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം.എന്‍.സി നായരും, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ പ്രസിഡന്റ് വാസുദേവന്‍ പിള്ളയും ചേര്‍ന്ന് ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് എം.ആര്‍.സി പിള്ളയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളും, മറ്റു സമുദായാംഗങ്ങളും പങ്കെടുത്തു.

എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്കയും, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയും സംയുക്തമായി നടത്തുന്ന "പൂമരം 2017' ഒക്‌ടോബര്‍ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30-ന് ഷിക്കാഗോയിലുള്ള താഫ്റ്റ് ഹൈസ്കൂളില്‍ അരങ്ങേറും. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഈ സംഗീത-നൃത്ത- ഹാസ്യ മാമാങ്കത്തിലേക്ക് ഷിക്കാഗോയിലും പരിസരത്തുമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം