പുതിയ ജര്‍മന്‍ പാര്‍ലമെന്റിന്റെ ചിലവ് 200 മില്യണ്‍ യൂറോ

By Eswara

Tuesday 26 Sep 2017 15:08 PM

ബെര്‍ലിന്‍: പുതിയതായി കഴിഞ്ഞ ഞായറാഴ്ച്ച തിരഞ്ഞെടുക്കപ്പെട്ട 19-താമത് ജര്‍മന്‍ പാര്‍ലമെന്റിന്റെ ഒരു വര്‍ഷത്തെ ചിലവ് 200 മില്യണ്‍ യൂറോ മിനിമം ആകുമെന്ന് ആദ്യ കണക്കുകള്‍ കാണിക്കുന്നു. പുതിയ ജര്‍മന്‍ പാര്‍ലമെന്റില്‍ 709 മെമ്പറന്മാരാണുള്ളത്, ഇവരുടെ ശമ്പളം, ദിവസ അലവന്‍സുകള്‍, ഓഫീസ്, സ്റ്റാഫ്, യാത്രച്ചിലവ് എന്നിവയെല്ലാം ഇപ്പോഴത്തെ അനുപാതത്തില്‍ കണക്കാക്കി ആണ് ഏറ്റവും കുറഞ്ഞ 200 മില്യണ്‍ യൂറോ ചിലവ് എന്ന തുകയില്‍ എത്തിയത്. കൂടാതെ ഇവര്‍ക്ക് നല്‍കുന്ന നികുതി ഇളവും അധിക ചിലവാണ്.

ഈ ചിലവുകള്‍ ജര്‍മന്‍ നികുതി ദാതാക്കള്‍ ആണ് വഹിക്കുന്നത്. ഇതിനെതിരെ ജര്‍മന്‍ നികുതി ദായക സംഘടന പ്രതിക്ഷേധവുമായി രംഗത്ത് വന്നു. ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കുന്ന ക്ഷാമബത്തുകളും, നികുതി ഇളവുകളും കുറയ്ക്കണമെന്നാണ് നികുതി ദായക സംഘടനയുടെ ആവശ്യം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍