കൊളംബസ് നസ്രാണി കപ്പ് അവഞ്ചേഴ്‌സ് ടീം സ്വന്തമാക്കി

ഒഹായോ: വര്‍ഷങ്ങളായി നടത്തിവരുന്ന സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തിലുള്ള കൊളംബസ് നസ്രാണി കപ്പ് വാശിയേറിയ നാല് പോരാട്ടങ്ങള്‍ക്കൊടുവില്‍ അരുണ്‍ ഡേവീസിന്റെ നേതൃത്വത്തിലുള്ള കൊളംബസ് അവഞ്ചേഴ്‌സ് ടീം സ്വന്തമാക്കി. ഈവര്‍ഷത്ത മുഖ്യ സ്‌പോണ്‍സര്‍ ഡെവ് കെയര്‍ സൊല്യൂഷന്‍സ് ആണ്. കഴിഞ്ഞ വാരം നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ചിക്കാഗോ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി.

തലേന്ന് പെയ്ത മഴയില്‍ നനഞ്ഞിരുന്ന ഡബ്ലിന്‍ ഒഹായോയിലെ പിച്ച് ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുകയായിരുന്നു. ആറു ബൗളര്‍മാരുമായി ഇറങ്ങിയ കൊളംബസ് ചാര്‍ജേഴ്‌സ് ഒരു പിഴവും വരുത്താതെയായിരുന്നു കൂരമ്പുകള്‍ പോലെയുള്ള പന്തുകള്‍ എറിഞ്ഞത്. പ്രധാന ഓള്‍ റൗണ്ടറായ റോബിന്‍സിന്റെ അഭാവത്തില്‍ ഇറങ്ങിയ അച്ചായന്‍സ് ടീം ആന്റണിയുടെ നേതൃത്വത്തില്‍ പൊരുതിയെങ്കിലും ഒരു മത്സരം മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ.

ഓരോ കളിക്കാരുടേയും അണുവിട വിടാത്ത അര്‍പ്പണ മനോഭാവവും നിശ്ചയദാര്‍ഢ്യവും ആണ് ഒരു മത്സരം പോലും തോല്‍ക്കാതെ ടീമിനെ വിജയിപ്പിച്ചതെന്നു അവഞ്ചേഴ്‌സ് ടീം ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. ബൗളര്‍മാര്‍ നിറഞ്ഞാടിയ കളിക്കളത്തില്‍ നിര്‍ണ്ണായക ഓവറില്‍ ഡിലിന്‍ ജോയി അടിച്ച സിക്‌സര്‍ ആണ് ഫൈനല്‍ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത്. അദ്ദേഹം തന്നെ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്. എല്ലാ മത്സപത്തിലും നല്ല ബാറ്റിംഗും ബൗളിംഗും കാഴ്ചവെച്ച മിസ്റ്റര്‍ കൂള്‍ ക്യാപ്റ്റന്‍ ചെറിയാന്‍ ആയിരുന്നു മാന്‍ ഓഫ് ദി സീരീസ്. ഒന്നൊഴികെ എല്ലാ മത്സരവും അവസാന പന്ത് വരേയും കളിക്കേണ്ടി വന്നു എന്നത് ഈവര്‍ഷത്തെ ടൂര്‍ണമെന്റിനെ എല്ലാവര്‍ഷത്തേക്കാളും മികച്ചതാക്കി എന്നു ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകന്‍ കിരണ്‍ ഇലവുങ്കല്‍ അഭിപ്രായപ്പെട്ടു.

മാന്‍ ഓഫ് ദി മാച്ച്- ഗെയിം 1: ജോണ്‍
മാന്‍ ഓഫ് ദി മാച്ച്- ഗെയിം 2: മനോജ് ആന്റണി
മാന്‍ ഓഫ് ദി മാച്ച്- ഗെയിം 3: റോയി ജോണ്‍
മാന്‍ ഓഫ് ദി മാച്ച്- ഗെയിം 4: ഡിലിന്‍ ജോയ്
ബെസ്റ്റ് ഫീല്‍ഡര്‍ - ജിന്‍സണ്‍ സാനി

പ്രോത്സാഹന സമ്മാനങ്ങള്‍ (ഫീല്‍ഡേഴ്‌സ്)
അശ്വിന്‍ പട്ടാണി
ഷിനോ ആന്റണി
ജോജോ ജോസഫ്.

മാച്ച് ഒഫീഷ്യല്‍സ് - അജീഷ്, രൂപേഷ്.

കൊളംബസ് അച്ചായന്‍സ്:
ക്യാപ്റ്റന്‍-ആന്റണി
ഏബ്രഹാം, എബിന്‍, ജെറിന്‍, ജോജോ, ജോസഫ്, ജസ്റ്റിന്‍, റോബിന്‍സ്, സുരേഷ്, പ്രദീപ്.

കൊളംബസ് അവഞ്ചേഴ്‌സ്:
ക്യാപ്റ്റന്‍- അരുണ്‍ ഡേവിഡ്
അജോ, ഡിലിന്‍, ദീപു പോള്‍, ജിന്‍സണ്‍ സാനി, ജോബി, ജോണ്‍, മനോജ് ആന്റണി, അശ്വിന്‍.

കൊളംബസ് ചാര്‍ജേഴ്‌സ്:
ക്യാപ്റ്റന്‍- ചെറിയാന്‍
ബിജു, ബിനിക്‌സ്, ജില്‍സണ്‍, ജോസ്, കിരണ്‍, റോയ്, ഷിനോ, തോമസ്.

കൊളംബസില്‍ നിന്നും പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം