മാര്‍ മാത്യു മൂലക്കാട്ട് ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ പള്ളിയില്‍

By Karthick

Wednesday 27 Sep 2017 03:29 AM

ന്യൂയോര്‍ക്ക്: കോട്ടയം അതിരൂപതയുടെ മെത്രപൊലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനാപ്പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്ന് വചനസന്ദേശം നല്‍കുകയും ചെയ്തു . പള്ളിയോടു ചേര്‍ന്ന് പണിയുന്ന വേദപാഠ ക്ലാസ് റൂമുകളുടെയും റെക്ടറിയുടെ നിര്‍മ്മാണത്തിനു വേണ്ടിയുള്ള സംഭാവനകള്‍ ഇടവകക്കാരില്‍നിന്നു സ്വികരിക്കുകയും ചെയ്തു .തുടര്‍ന്ന് ഇടവകയിലെ വേദപാഠം പഠിക്കുന്ന കുട്ടികളോടും യുവജനങ്ങളോടും സംസാരിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു സഭാ പാരമ്പര്യത്തിലും ക്‌നാനായ തനിമയിലും വളരേണ്ടതിന്റെ ആവശ്യകത പിതാവ് കുട്ടികള്‍ക്ക് മനസിലാക്കികൊടുത്തു . വികാരി ഫാദര്‍ ജോസ് തറക്കല്‍ ,ജോസ് കോരകുടിലില്‍ പാരിഷ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിതാവിനു ഹൃദ്യമായ സ്വാഗതം നല്‍കി

ന്യൂയോര്‍ക്ക് സെന്‍റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാ പള്ളിയുടെ കിഴില്‍ റോക്‌ലാന്‍ഡ്ല്‍ വാങ്ങിയ പിതിയ പള്ളിയുടെ വെഞ്ചരിപ്പുമായി ബന്ധപ്പെട്ടാണ് പിതാവ് ന്യൂയോര്‍ക്കില്‍ എത്തിയത്.