പിഎംഎഫ് അല്‍ ഖര്‍ജ് യുണിറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

By Eswara

Wednesday 27 Sep 2017 03:30 AM


അല്‍ഖര്‍ജ്: ജീവകാരുണ്യ രംഗത്ത് അല്‍ഖര്‍ജിന്റെ മണ്ണില്‍ ഒരിക്കല്കൂടി *പ്രവാസി മലയാളി ഫെഡറേഷന്* മറ്റൊരു പൊന്‍തൂവല്‍ കൂടിയായി മെഡിക്കല്‍ ക്യാമ്പ് സൗദി നാഷണല്‍ ഡേ യോട് അനുബന്ധിച്ചു പിഎംഫ്. സൗദി നാഷണല്‍ കമ്മിറ്റിയും പിഎംഫ് അല്‍ഖര്‍ജ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് ( 2209- 2017 ) അല്‍ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ വളരെ വിജയകരമായി പൂര്‍ത്തിയായി ഏകദേശം 250 ല്‍ പരം ആളുകളെ പരിശോധിച് സൗജന്യമായി മരുന്ന് നല്‍കുകയും ബ്ലഡ് ഷുഗര്‍ പരിശോധനയും നടത്തി

എംഫ് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ഡോക്ടര്‍ അബ്ദുല്‍ നാസറിന്റെ നേത്രത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ് നടത്തിയത് .കഴിഞ്ഞ 9 മാസത്തിനിടയില്‍ പിഎംഫ് നടത്തിയ ആറാമത്തെ മെഡിക്കല്‍ ക്യാമ്പ് ആയിരിന്നു ജിസിസി കോഓര്‍ഡിനേറ്റര്‍ *റാഫി പാങ്ങോട്*,നാഷണല്‍ സെക്രട്ടറി *സവാദ് ആയതില്‍*കേരള കോര്‍ഡിനേറ്റര്‍ ചന്ദ്രസേനന്‍* അല്‍ഖര്‍ജ് യൂണിറ്റ് പ്രസിഡന്റ് *സുരേഷ് ശങ്കര്‍*സെക്രെട്ടറി ഫക്രുദീന്‍ കോര്‍ഡിനേറ്റര്‍ ഗോപിനാഥ്*എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ *റഫീഖ് ടിവിസി, സിദ്ധിഖ്* അടക്കം നിരവധി മെമ്പര്‍മാരും മെഡിക്കല്‍ ക്യാമ്പ് വിജയിപ്പിക്കുന്നതിനായി രംഗത്തുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജയന്‍ കൊടുങ്ങല്ലൂര്‍