ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ എട്ടിന് ഫ്‌ളൂ വാക്‌സിന്‍ നല്‍കുന്നു

By Karthick

Wednesday 27 Sep 2017 13:14 PM

ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ എട്ടിനു രാവിലെ 9.30 മുതല്‍ ഫ്‌ളൂ വാക്‌സിന്‍ (ഫ്‌ളൂ ഷോട്ട്) എടുക്കുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫ്‌ളൂ ഷോട്ട് ക്ലിനിക്കിന്റെ ക്രമീകരണങ്ങളുടെ കോര്‍ഡിനേറ്ററര്‍മാരായി ജോസഫ് നാഴിയംപാറയും, ജോണ്‍സണ്‍ കണ്ണൂക്കാടനും പ്രവര്‍ത്തിക്കുന്നു.

ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ട് ക്ലിനിക്ക് നടത്തുന്നതും, എല്ലാവിധ ഇന്‍ഷ്വറന്‍സും സ്വീകരിക്കുന്നതും. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് 20 ഡോളര്‍ ചാര്‍ജിലും ഫ്‌ളൂ ഷോട്ട് ലഭ്യമാക്കുന്നതാണ്. അതിനോടൊപ്പം തന്നെ ന്യൂമോണിയ വാക്‌സിന്‍, ടെറ്റനസ് ഷോട്ട് എന്നിവയും ആവശ്യമുള്ളവര്‍ക്ക് ലഭിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ഇതിന്റെ വിജയത്തിനായി എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിനും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങളും കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നു. മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം