ബ്രദര്‍ ടോം തോമസ് (73) കാനഡയില്‍ നിര്യാതനായി

By Karthick

Thursday 28 Sep 2017 14:42 PM

എഡ്മണ്ടന്‍ (കാനഡ): ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ ബ്രദര്‍ ടോം തോമസ്(73) കാനഡയിലെ എഡ്മണ്ടനില്‍ സെപ്റ്റംബര്‍ 26ന് നിര്യാതനായി. പരേതനായ മൈലപ്ര ഇവാഞ്ചലിസ്റ്റ് ടി.ഐ.മാമ്മന്റെ മകളും, പത്തനംതിട്ട പരേതനായ ടി.എം.ദാനിയേലിന്റെ സഹോദരിയുമായ കുഞ്ഞമ്മയാണ് ഭാര്യ.

മക്കള്‍: ജോണ്‍ (ലിന്‍ഡ) തോമസ് (കല്‍ഗറി(കാനഡ), ജോയ്ലിന്‍ (ബോബി) അബ്രഹാം (സാന്റാ, ക്ലാര യു.എസ്.എ.), ജെഫ്റി(ഏഞ്ചലി) തോമസ് (എഡ്മണ്ടല്‍, കാനഡ). സംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍