ജര്‍മനിയിലെ ജമൈക്ക സഖ്യത്തിനു മുന്നില്‍ പ്രതിസന്ധികള്‍ ഏറെ

By Karthick
Thursday 28 Sep 2017 14:51 PM
ബെര്‍ലിന്‍: യുദ്ധാനന്ത ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ പോകുന്നു എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും ഒരേ കക്ഷിയായി തന്നെ പരിഗണിക്കപ്പെടുന്പോള് 33 ശതമാനം വോട്ടാണ് അവര്‍ക്കു കിട്ടിയിരിക്കുന്നത്.
സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ തേടാന്‍ ഗ്രീന്‍ പാര്‍ട്ടിയുടെയും എഫ്ഡിപിയുടെയും സഹായമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഇടനിലക്കാരാനായി നിന്ന് കിംഗ് മേക്കറാകാന്‍ മെര്‍ക്കല്‍ ഓഫീസിന്റെ ചുമതലയുള്ള മന്ത്രിയും മെര്‍ക്കലിന്റെ മന:സാക്ഷിസൂക്ഷിപ്പുകാരനുമായ പീറ്റര്‍ ആള്‍ട്ട്മയര്‍ എന്ന അന്പത്തിയൊന്പതുകാരനാണ്. 2021 വരെയാണ് മെര്‍ക്കലിന്റെ പുതിയ ഭരണകാലാവധി.
ഇങ്ങനെ സാധ്യമാകുന്നൊരു സഖ്യത്തിനു ലഭിച്ചിരിക്കുന്ന വിശേഷണമാണ് ജമൈക്ക സഖ്യം എന്നത്. ഗ്രീന്‍ പാര്‍ട്ടിയും സി എസ് യുവും തമ്മിലും ഗ്രീന്‍ പാര്‍ട്ടിയും എഫ്ഡിപിയും തമ്മിലും നിലനില്‍ക്കുന്ന ശക്തമായ ആശയ ഭിന്നതയാണ് മുന്നണിയുടെ ഭാവി ആശങ്കയിലാഴ്ത്തുന്നത്.
നിലവിലുള്ള സര്‍ക്കാരില്‍ സിഡിയു - സിഎസ്യുവും എസ്പിഡിയുമാണ് അംഗങ്ങള്‍. എന്നാല്‍, ഇനി മുന്നണിയില്‍ ചേരാനില്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്നും എസ്പിഡി നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുടെയും ഒറ്റയ്ക്കുള്ള പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. അങ്ങനെയാണ് എഫ്ഡിപിയെയും ഗ്രീന്‍ പാര്‍ട്ടിയേയും ഒരുമിച്ച് കൂടെ നിര്‍ത്താന്‍ സിഡിയു നിര്‍ബന്ധിതമാകുന്നത്.
അഭയാര്‍ഥി പ്രശ്നം മുതല്‍ തുടങ്ങുന്നതാണ് ഗ്രീന്‍ പാര്‍ട്ടിയും സിഎസ്യുവും തമ്മിലുള്ള കടുത്ത ഭിന്നത. ഗ്രീന്‍ പാര്‍ട്ടി അഭയാര്‍ഥികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്പോള്, ശക്തമായ എതിര്‍പ്പാണ് സിഎസ്യുവിനുള്ളത്. എന്നിരുന്നാലും മെര്‍ക്കലിനെ കൈവിട്ടുകൊണ്ടുള്ള ഒരു കളിക്ക് സിഎസ്യു തയാറാകില്ല.
പരിസ്ഥിതി വിഷയങ്ങളിലാണ് ഗ്രീന്‍ പാര്‍ട്ടിയും എഫ്ഡിപിയും തമ്മിലുള്ള പ്രധാന ഭിന്നത. ബിസിനസ് അനുകൂല പാര്‍ട്ടിയായ എഫ്ഡിപിയുടെ പല നയങ്ങളോടും പരിസ്ഥിതിവാദികളായ ഗ്രീന്‍ അംഗങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.
ഉയര്‍ന്ന നികുതി നിരക്കുകള്‍ കുറയ്ക്കണമെന്നതാണ് എഫ്ഡിപിയുടെ ഒരു പ്രധാന ആവശ്യം. ഇതിനോടും ഗ്രീന്‍ പാര്‍ട്ടിയും സിഎസ്യുവും യോജിക്കുന്നില്ല. എങ്കിലും മാരത്തോണ്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എല്ലാം ശരിയാക്കി ഭരണം വീണ്ടും ഉറപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കിംഗ് മെയ്ക്കര്‍ ആള്‍ട്ട്മയര്‍.
ഇതിനിടയില്‍ അടുത്ത പാര്‍ലമെന്റ് പ്രസിഡന്റായി (സ്പീക്കര്‍) നിലവിലെ ധനകാര്യമന്ത്രി വോള്‍ഫ്ഗാംങ് ഷൊയ്ബളെയെ(75) സിഡിയു, സിഎസ്യു പാര്‍ട്ടി നോമിനേറ്റു ചെയ്തു. പാര്‍ട്ടി നേതൃത്വത്തിന്റെ വെളിപ്പെടുത്തല്‍ ഷൊയ്ബളെ ഏറ്റെടുക്കുമെന്ന് സിഡിയുക്കാരനായ അദ്ദേഹം അറിയി്ക്കുകയും ചെയ്തു. കഴിഞ്ഞ 45 വര്‍ഷമായി പാര്‍ലമെന്റംഗവും വിവിധ വകുപ്പുകളും കൈകാര്യം ചെയ്തു കഴിവു തെളിയിച്ചുള്ള വ്യക്തിയാണ് ഷൊയ്ബളെ. മുന്നണിയിലെ കക്ഷിയാകുന്ന എഫ്ഡിപി സ്പീക്കറുടെ കാര്യത്തില്‍ പച്ചക്കൊടി കാണിച്ചത് മെര്‍ക്കലിന് വീണ്ടു നേട്ടമായി.
709 അംഗ പാര്‍ലമെന്റില്‍ സിഡിയു/സിഎസ്യു 246, എഫ്ഡിപി 80, ഗ്രീന്‍ പാര്‍ട്ടി 67 എന്നിങ്ങനെയാണ് ജെമൈക്ക മുന്നണിയുടെ സഖ്യനില.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍