കാലിഫോര്‍ണിയ മലയാളി അസോസിയേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 28ന്

By Karthick

Thursday 28 Sep 2017 14:52 PM

സാന്‍ഫ്രാന്‍സിസ്‌ കോ : കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളീ അസോസിയേഷന്‍ (മങ്ക) നടത്തുന്ന നാലാമത് നാഷണല്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്, ഒക്ടോബര്‍ 28ന് സാന്‍ഹോസെ എവര്‍ ഗ്രീന്‍ ഹൈസ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ചു നടത്തപ്പെടുന്നതാണ് .

അഡ്വാന്‍സ്ഡ് , ഇന്റെര്‍മീഡിയറ്റ് എന്നീ രണ്ടു വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍ നടക്കുക. അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് , സിനിമ നടനും , നിര്‍മ്മാതാവും , എഴുത്തുകാരനും ആയ ശ്രീ തമ്പിആന്റണിയും കുടുംബവും സ്‌പോണ്‍സര്‍ ചെയ്യുന്ന 1000 ഡോളര്‍ ക്യാഷ് അവാര്‍ഡും, മങ്ക എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് അഡ്വക്കേറ്റ് ചാറല്‍സ് നെല്ലരി സ്‌പോണ്‍സര്‍ ചെയ്യുന്ന 400 ഡോളര്‍ ക്യാഷ് അവാര്‍ഡ് ലഭിക്കും.

ഇന്റര്‍മീഡിയറ്റ് വിഭാഗത്തിലെ ജേതാക്കള്‍ക്ക്, റിയല്‍റ്റര്‍ പോള്‍ തോട്ടുങ്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 300 ഡോളര്‍ ക്യാഷ് അവാര്‍ഡും, റണ്ണേഴ്‌സ് അപ്പ് ടീമിന് 200 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന വാശിയേറിയ മത്സരങ്ങളുടെ വിജയത്തിനായി സുനില്‍ വര്‍ഗീസ്, നൗഫല്‍ കപ്പചാലില്‍ എന്നിവര്‍ കണ്‍വീനേഴ്സ് ആയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് മങ്ക പ്രസിഡണ്ട് ശ്രീ സജന്‍ മൂലപ്ലാക്കല്‍ അറിയിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയുന്ന 16 ടീമുകള്‍ക്കെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. താല്പര്യമുള്ള ടീമുകള്‍ ഏത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ താല്പര്യപ്പെട്ടു.ടെക് വിസ്ത , ഫൗണ്ടിങ് മൈന്‍ഡ്സ് , ഫിറ്റ് സ്ക്യുര്‍ തുടങ്ങിയ കമ്പനികളും ക്‌നാനായ അച്ചായന്‍സും ടൂര്‍ണമെന്‍റ് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട് . കൂടുതല്‍ വിവരണങ്ങള്‍ക്കു സജന്‍ മൂലപ്ലാക്കല്‍, (408 569 7876 ) , സുനില്‍ വര്‍ഗീസ് (510495 4778 ), നൗഫല്‍ കപ്പാച്ചലില്‍ ( 408 7687082 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. www.mancaonline.org

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം