ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം

By Karthick

Friday 29 Sep 2017 05:00 AM


ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ കൗണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഒക്‌റ്റോബര്‍ 20 വെള്ളിയാഴ്ചയും 21 ശനിയാഴ്ചയും ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി (34 ഡെല്‍ഫോര്‍ഡ് അവന്യു, ബര്‍ഗന്‍ഫീല്‍ഡ്) യില്‍ വെച്ച് സുവിശേഷ യോഗം നടത്തപ്പെടുന്നു.

അനുഗ്രഹീത സുവിശേഷ പ്രാസംഗിക!ഗനും ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ വികാരിയുമായ റവ. ലാജി വര്‍ഗീസാണ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുന്നത്. ഒക്‌റ്റോബര്‍ 20ാം തീയതി വെള്ളിയാഴ്ച വൈകുരേം 7 മണി മുതല്‍ 9 വരെയും 21ാം തീയതി ശനിയാഴ്ച വൈകുരേം 6.30 മുതല്‍ 9 വരെയുമാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുത്. കണ്‍വന്‍ഷന്‍െറ ഭാഗമായി വിവിധ പള്ളികളില്‍നിുള്ള ആളുകളുടെ പങ്കാളിത്തത്തോടെ ബി. സി. എം. സി. ഫെലോഷിപ്പ് ഗായകസംഘം നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. സഭാ വ്യത്യാസമില്ലാതെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലേറെ നോര്‍ത്ത് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബി. സി. എം. സി. ഫെലോഷിപ്പ് മലയാളി ക്രിസ്ത്യാനികള്‍ക്ക് ഒത്തുചേരുവാനും കൂട്ടായ്മ ആചരിക്കുവാനുമുള്ള ഒരു ഐക്യ വേദിയായി പ്രവര്‍ത്തിച്ചുവരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഫെലോഷിപ്പ് സജീവമാണ്. ഈ പ്രദേശത്തെ എല്ലാ മലയാളി ക്രിസ്ത്യാനികളും സകുടുംബം കണ്‍വന്‍ഷനില്‍ കടന്നുവന്ന് ആത്മീയ നിറവുള്ളവരാകുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു..

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Adv. Roy Jacob Kodumon, President 201-757-1521, Rajan Modayil, Secretary 201-674-7492, Sebastian V. Joseph, Treasurer 201-599-9228, Susan Mathew, Vice President 201-207-8942, Susan Mathews, Asst. Secretary/Asst. Treasurer 201-261-8717

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ലാമൂട്ടില്‍