ലാനാ പത്താം അന്തര്‍ദേശീയ സമ്മേളനത്തിന് ഫിലഡല്‍ഫിയയില്‍ കിക്കോഫ്

By Karthick

Friday 29 Sep 2017 05:03 AM

ഫിലഡല്‍ഫിയ: ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന ലാനയുടെ പത്താം അന്തര്‍ദേശീയ സമ്മേളനത്തിന് ഫിലഡല്‍ഫിയയില്‍ കിക്കോഫ് നടന്നു. ലാനാ സെക്രട്ടറി ജെ മാത്യൂസ് മുഖ്യാതിഥിയായിരുന്നു. അശോകന്‍ വേങ്ങശ്ശേരി സ്വാഗതവും ജോര്‍ജ് നടവയല്‍ നന്ദിയും പ്രകാശിപ്പിച്ചു. നീനാ പനയ്ക്കല്‍, അലക്‌സ് ജോണ്‍, ജേക്കബ് പനയ്ക്കല്‍, ഐസക് പുല്ലാടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 6, 7, 8 തിയതികളില്‍ ഓ എന്‍ വി അനുസ്മരണ വേദിയിലാണ് ലാനാ പത്താം അന്തര്‍ദ്ദേശിയ സമ്മേളനം നടക്കുന്നത്.

ജോസ് ഓച്ചാലില്‍ (പ്രസിഡന്റ് 972 666 8685), ജെ. മാത്യൂസ് (സെക്രട്ടറി 914 450 1442), സോജന്‍ ജോര്‍ജ ്(ട്രഷറാര്‍ 469 767 3208), ഷാജന്‍ ആനിത്തോട്ടം ( അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ 847 322 1181), വര്‍ഗീസ് കെ ഏബ്രാഹം (വൈസ് പ്രസിഡന്റ് 941 341 0984), എം എന്‍ നീലകണ്ഠന്‍ നമ്പൂതിരി (ജോയിന്റ് സെക്രട്ടറി 925 785 0315), സന്തോഷ് പാലാ ( കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ 516 263 7398 ), മനോഹര്‍ തോമസ് (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ 917 501 0173) എന്നിവര്‍ സമ്മേളന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നു.

ലാനാ പത്താം അന്തര്‍ദ്ദേശിയ സമ്മേളനവേദിയുടെ വിലാസം: 26 നോര്‍ത്ത് ടൈസണ്‍ അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001. പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും. കവിയരങ്ങ്, ചര്‍ച്ച, ശിന് ശാല, കഥ, കവിത, നോവല്‍, ലേഖനങ്ങള്‍, ക്രിയേറ്റിവ് റൈറ്റിങ്ങ് (സിനിമ/നാടകം), ജനറല്‍ ബോഡി-തെരഞ്ഞെടുപ്പ്, പൊതു സമ്മേളനം, അവാര്‍ഡ് ദാനം, കലാപരിപാടികള്‍ എന്നിവയാണ് അജണ്ട.

റിപ്പോര്‍ട്ട്: പി ഡി ജോര്‍ജ് നടവയല്‍