പിറവം സംഗമം വര്‍ണ്ണാഭമായി; ഷെല്‍ബി ഐസക് പ്രസിഡന്റ് റെഞ്ജു ടോസിന്‍ സെക്രട്ടറി

ന്യൂയോര്‍ക്ക്: പിറവത്തും പരിസരപ്രദേശങ്ങളിലും താമസിയ്ക്കുന്ന അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ പിറവം നേറ്റീവ് അസോസിയേഷന്റെ സംഗമം സെപ് :23 ന് യോങ്കേഴ്സിലുള്ള മുംബയ് പാലസ് റസ്റ്ററന്റില്‍ വച്ച് നടന്നു. പ്രസിഡന്റ് മനോഹര്‍ തോമസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയില്‍ സെക്രട്ടറി വി യു പൗലോസ് വലിയകട്ടയില്‍ സ്വാഗതം ആശംസിച്ചു.

പിറവം സംഗമത്തിന്റെ ആദ്യകാല പ്രവത്തകനായ പൗലോസ് കുംബളംതടത്തിലിനെ അസ്സോസിയേഷന് വേണ്ടി പിറവം സംഗമത്തിന്റെ രക്ഷാധികാരി ഫാ.ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ പൊന്നാട അണിയിച്ചു . എപ്പോഴും ഒരു പിറവത്തുകാരനാകുന്നതില്‍ അഭിമാനം കൊള്ളുന്നതായി പൗലോസിന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു .

പിറവത്തിന്റെ പ്രകൃതി ഭംഗിയെ പരമാവധി പ്രയോജനപ്പെടുത്തുന്ന ടൂറിസം പ്രോജക്ടിന് പ്രാധാന്യം കൊടുക്കേണ്ടതാണെന്നു മനോഹര്‍ തോമസ് പറഞ്ഞു. അതിനു മനോഹരമായ പിറവം പുഴ മാലിന്യ വിമുക്തമാക്കി പിറവത്തിന്റെ പൈതൃകം ടൂറിസ്റ്റുകള്‍ക്ക് കാണിച്ചു കൊടുത്താല്‍ ഭാവിയില്‍ പിറവം കേരളത്തിന്റെ ടൂറിസം മാപ്പില്‍ നിര്‍ണായക സ്ഥാനം നേടുമെന്നും മനോഹര്‍ ഓര്‍മിപ്പിച്ചു. പിറവത്തെ പുഴയുടെ മനോഹാരിത കൊണ്ടാണ് ഇരു കരകളിലും ഉള്ള നമ്മള്‍ പ്രകൃതി സ്നേഹികളായതു എന്നും മനോഹര്‍ ഓര്‍മിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരനായ രാജു മൈലപ്ര, പി.ടി പൗലോസ്, ജോണ്‍ ഐസക്, ബിനോയ് തെന്നശേരി. ഷാജി മുളക്കുളം, ജിമ്മി കോളങ്ങായില്‍, ജോര്‍ജ് പാടിയേടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ കലാപരിപാടികളും നടന്നു. ഈ വര്‍ഷത്തെ സംഗമം വിജയിപ്പിക്കാന്‍ പ്രയക്നിച്ച പൗലോസ് അല്ലി ദമ്പതികളെ അംഗങ്ങള്‍ അഭിനന്ദിച്ചു.

പിറവം സംഗമത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റ് ആയി ഷെല്‍ബി ഐസക്, റെഞ്ജു ടോസിന്‍ സെക്രട്ടറി എന്നിവര്‍ തെരെഞ്ഞെടക്കപ്പെട്ടു.