കിടങ്ങൂര്‍ റിക്രിയേഷന്‍ ക്ലബിന്റെ ബോട്ട് യാത്ര അവിസ്മരണീയമായി

By Eswara

Saturday 30 Sep 2017 15:03 PM

ചിക്കാഗോ: കിടങ്ങൂര്‍ റിക്രിയേഷന്‍ ക്ലബ് വര്‍ഷംതോറും നടത്തിവരുന്ന വിനോദയാത്ര ഈവര്‍ഷം ഫോക്‌സ് ലേയ്ക്കില്‍ വച്ചു സെപ്റ്റംബര്‍ 17-ന് നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിച്ച ബോട്ട് യാത്ര വൈകുന്നേരം 5 മണിക്കാണ് അവസാനിച്ചത്. വിഭവസൃദ്ധമായ ഭക്ഷണങ്ങളും, ക്ലബ് അംഗങ്ങളുടെ ഡാന്‍സും, പാട്ടുമൊക്കെ ഉല്ലാസ യാത്രയ്ക്ക് കൊഴുപ്പേകി.

ബോട്ട് ക്രൂസ് കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ തെങ്ങനാട്ട് എല്ലാ ക്ലബ് അംഗങ്ങളേയും അവരുടെ കുടംബാംഗങ്ങളേയും സ്വാഗതം ചെയ്യുകയും ക്ലബിന്റെ പുതിയ ഭരണസമിതി അംഗങ്ങളായ അലക്‌സ് പായിക്കാട്ട്, ജോസ് സൈമണ്‍ മുണ്ടപ്ലക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ക്ലബിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

ബോട്ട് ക്രൂസിന്റെ ക്രമീകരണങ്ങള്‍ക്ക് ജോണിക്കുട്ടി പിള്ളവീട്ടില്‍, ഫെബിന്‍ കണിയാലി, ജസ്റ്റിന്‍ തെങ്ങനാട്ട്, രാജു പിണര്‍കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍