ക്രൈസ്തവ ഗാന രചയിതാവ് അനിയന്‍ വര്‍ഗീസ്-ഡാളസില്‍ ഒക്ടോബര്‍ 1ന്

By Karthick

Saturday 30 Sep 2017 15:05 PM

ഡാളസ്: മലയാള ക്രൈസ്തവ കൂട്ടായ്മകളില്‍ ഏറെ പ്രചാരം നേടിയ 40ലേറെ മാരാമണ്‍ കണ്‍വന്‍ഷന്‍ ഗാനങ്ങള്‍ ഉള്‍പ്പടെ 150ലധികം ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ് ശ്രീ.അനിയന്‍ വര്‍ഗീസ് തന്റെ അനുഭവകഥകള്‍ വിശദീകരിക്കുന്ന ഹൃദയാവര്‍ജ്ജകമായ മ്യൂസിക്കല്‍ ഈവനിംഗ് ഡാളസ് മലയാളികള്‍ക്കായി ഒരുക്കുന്നു.

ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.30 മുതല്‍ 7.45 വരെ കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പാലില്‍ (2116 Old Denton Rd. Carrollton) വച്ചു നടത്തപ്പെടുന്ന ഈ പ്രത്യേക പരിപാടിയില്‍ 'ടീം ഇന്‍സ്പിറേഷന്‍സ്' സംഗീതമൊരുക്കും. വിവിധ ചര്‍ച്ച് ക്വയറുകളുടെ ആലാപനവും പ്രത്യേക അനുഭവമാകും. പരിപാടിക്കുശേഷം ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍