ചിക്കാഗോ കെ.സി.എസ് യുവജനോത്സവം: സാന്ദ്ര കലാതിലകം, ആന്‍ഡ്രൂ കലാപ്രതിഫ

By Karthick

Saturday 30 Sep 2017 15:07 PM

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി ഒരുക്കിയ ഈവര്‍ഷത്തെ കെ.സി.എസ് യുവജനോത്സവം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 23-നു ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ട യുവജനോത്സവം കഴിഞ്ഞവര്‍ഷത്തെ കലാപ്രതിഭ റ്റോബി കൈതക്കത്തൊട്ടിയില്‍, കലാതിലകം അനുഷ കുന്നത്തുകിഴക്കേതില്‍ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കെ.സി.എസ് പ്രസിഡന്റ് ബിജു പൂത്തുറ അധ്യക്ഷത വഹിച്ചു. കെ.സി.എസ് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍, കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ നന്ദികാട്ട്, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോബി ഓളിയില്‍, കമ്മിറ്റി അംഗങ്ങളായ ഡെന്നി പുല്ലാപ്പള്ളില്‍, സജി മാലിത്തുരുത്തേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ മത്സരയിനങ്ങളില്‍ ഇരുനൂറില്‍പ്പരം കുട്ടികള്‍ പങ്കെടുത്തു. സാന്ദ്ര കലാതിലകമായും, ആന്‍ഡ്രൂ കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സെറീന മുളയാനിക്കുന്നേല്‍, മാത്യു ഇല്ലിമൂട്ടില്‍ എന്നിവരെ റൈസിംഗ് സ്റ്റാര്‍സ് ആയും തെരഞ്ഞെടുത്തു.

വിജയികള്‍ക്ക് ഡിസംബര്‍ 30-ന് നടക്കുന്ന ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷവേളയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

നവംബര്‍ 11-ന് താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ക്‌നാനായ നൈറ്റില്‍ കലാതിലകം/കലാപ്രതിഭ വിജയികളെ ആദരിക്കും. യുവജനോത്സവത്തിനു ജോബി ഓളിയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, സജി മാലിത്തുരുത്തേല്‍, ബിജു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഷിബു മുളയാനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജോണിക്കുട്ടി പിള്ളവീട്ടില്‍