ഹൂസ്റ്റന്‍ കെ.എച്ച്.എസില്‍ വീണ്ടും ഓണം വരവായി

By Karthick

Saturday 30 Sep 2017 15:07 PM


ഇന്ന് ഓണാഘോഷം ടിവി ചാനലുകളിലും അസാസിയേഷനുകളും ക്ലബ്ബുകളുമായി ഒതുങ്ങി നില്‍ക്കുന്നു. ആഘോഷങ്ങള്‍ ആചാരമറിയാതെ കൊണ്ടാടുമ്പോള്‍ യഥാര്‍ത്ഥ ചൈതന്യം ഇല്ലാതാവുന്നു അല്ലങ്കില്‍ അതിന്റെ സംസ്കാരം നഷ്ടപ്പെടുന്നു.

കൊമ്പന്‍ മീശയും കുടവയറുമായി മഹാബലിയെ കാണിച്ച് നമ്മള്‍ എന്താണ് വരും തലമുറയെ കാണിച്ചു കൊടുക്കുന്നത്, ത്യാഗത്തിന്റെന , പങ്കു വെക്കലിന്റെ , സമര്‍പ്പണത്തിന്റെ
സ്‌നേഹത്തിന്റെക ഐശ്വര്യത്തിന്റെന, സമഭാവനയുടെ പ്രതികമായ മഹാബലിയെ വരുംതലമുറയിലൂടെയെങ്കിലും വളര്‍ത്തിയെടുക്കുവാനുള്ള പരിശ്രമത്തിലാണ്
ഹൂസ്റ്റണിലെ ഹിന്ദു സമൂഹം, ആയതിലേക്കു് പരമ്പരാഗതമായ ഓണാഘോഷമാണ് ഒക്ടോബര്‍ മാസം ഒന്നാം തീയതി സ്റ്റാഫോര്‍ഡ്‌ഷെയര്‍ ' മിസ്സൗറിസിറ്റി, ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സാംസകാരിക പരിപാടികളോടൊപ്പം തനത് തിരുവാതിര, ചെണ്ടമേളം, ഓണപ്പൂക്കളം സുഭിക്ഷമായ സ്വാദിഷ്ടമായ ഓണസദ്യ എന്നിവ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്ര സൗകര്യങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി കുടിയുള്ള ഈ ഓണാഘോഷം സമ്പന്നമാക്കുവാന്‍ എല്ലാ മലയാളി സഹോദരീ സഹോദരന്മാരേയും സ്‌നേഹാദരങ്ങളോടെ വിനയ പുരസ്സരം ക്ഷണിച്ചു കൊള്ളുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: വിനോദ് വാസുദേവന്‍ 832 528 6581, ഷണ്‍മുഖന്‍ വല്ലുളിശ്ശേരി 832640 0614, രമാ പിള്ള 832 350 1701 or ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994.

റിപ്പോര്‍ട്ട്: ശങ്കരന്‍ കുട്ടി, ഹുസ്റ്റണ്‍