എലൈറ്റ് ക്ലബ് ഓണവും ബക്രീദും ആഘോഷിച്ചു

By Karthick

Sunday 01 Oct 2017 14:35 PM

അബുദാബി: ആയിരത്തില്‍പ്പരം മലയാളികള്‍ ജോലി ചെയ്യുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അംഗങ്ങള്‍ രൂപീകരിച്ച എലൈറ്റ് ക്ലബ്ബിന്റെ പ്രഥമ ഓണം & ബക്രീദ് ആഘോഷം സെപ്റ്റംബര്‍ 29, വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു.

പ്രശസ്ത സിനിമാതാരം മരീന മൈക്കള്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എലൈറ്റ് ഗ്രൂപ്പ് എംഡി ആര്‍. ഹരികുമാര്‍, ആര്‍.ചന്ദ്രശേഖരന്‍, ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍, വി പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി ശശികുമാര്‍, ക്ലബ് ഭാരവാഹികളായ ശ്രീമതി ഷര്‍മിറഷീദ്, തന്‍സി എ സലാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകന്‍ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച ഗാനമേള, ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളി,ഒപ്പന, പുലികളി, വഞ്ചിപ്പാട്ട്, സംഘഗാനം , സംഘനൃത്തം, തുടങ്ങിയവ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള