മെര്‍ക്കലിനെ ട്രംപ് അഭിനന്ദിച്ചു

By Karthick

Sunday 01 Oct 2017 14:36 PM

ബെര്‍ലിന്‍: ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ നാലാം തവണയും വിജയിച്ച ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. വ്യാഴാഴ്ചയാണ് ട്രംപ് ഫോണിലൂടെ മെര്‍ക്കലുമായി സംസാരിച്ചതെന്ന് മെര്‍ക്കലിന്‍റെ ഓഫീസ് അറിയിച്ചു. ഫലംവന്നിട്ടും എന്തുകൊണ്ടാണ് ആശംസ നേരാന്‍ താമസിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും വക്താവ് അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ നിന്നും ഇറക്കിയ പ്രസ്താവന ഇങ്ങനെ: അമേരിക്കയുമായി ആഴത്തിലുള്ള ബന്ധങ്ങള്‍, ""ദീര്‍ഘകാലത്തെ, ശക്തമായ സഖ്യം'' എന്നിങ്ങനെയാണ് പ്രസ്താവനയിലെ ഉദ്ധരണികള്‍. മിഡില്‍ ഈസ്റ്റ്, കൊറിയ തുടങ്ങിയ വിഷയങ്ങളാണ് ഫോണ്‍ സംഭാഷണത്തില്‍ ഉണ്ടായിരുന്നതെന്ന് മെര്‍ക്കല്‍ വക്താവ് സ്റ്റെഫാന്‍ സൈബര്‍ട്ട് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍