ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് പി.പി. ഫിലിപ്പ് അന്തരിച്ചു

By Karthick

Monday 02 Oct 2017 12:11 PM

ഡാളസ്: സാംസ്ക്കാരിക പ്രവര്‍ത്തകനും ഡാളസ് മലയാളി അസ്സോസിയേഷന്‍ ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യാപിതാവ് കാര്‍ത്തികപ്പള്ളി പാണ്ടാംപുറത്ത് പി.പി. ഫിലിപ്പ് (88) നിര്യാതനായി. ഭോപ്പാല്‍ ബി.എച്ച്.ഇ.എല്‍ (BHEL) മുന്‍ ഉദ്യോഗസ്ഥനായിരുന്നു. അടൂര്‍ കൈതവനയില്‍ തങ്കമ്മ ഫിലിപ്പാണ് ഭാര്യ.

സംസ്ക്കാരം ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കാര്‍ത്തികപ്പള്ളി മാര്‍ത്തോമാ പള്ളിയില്‍ നടക്കും.

മക്കള്‍: റേച്ചല്‍ ഫിലിപ്പ് (ഡാളസ്), ഷെര്‍ലി തോമസ് (കാല്‍ഗറി), ഷാജി ഫിലിപ്പ്.
മരുമക്കള്‍: ഫിലിപ്പ് ചാമത്തില്‍ (ഡാളസ്), ഷിബു തോമസ് (കാല്‍ഗറി), ഷെല്‍ഡ ഫിലിപ്പ്.
കൊച്ചുമക്കള്‍: റോയ്‌സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയന്‍ ഫിലിപ്പ്, ജോബിന്‍ തോമസ്, മെര്‍ലിന്‍ തോമസ്, ആരന്‍ ഫിലിപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചാമത്തില്‍ 469 877 7266, 011 91 9947405017, ഷിബു തോമസ് 403 890 5458.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ