മാര്‍ക്ക് റാഫിളിന് മികച്ച പ്രതികരണം

തുടര്‍ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കു കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ നടത്തുന്ന റാഫിളിന് അംഗങ്ങളില്‍ നിന്നും ചിക്കാഗോയിലെ ഇന്‍ഡ്യന്‍ ബിസ്സിനസ്സ് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്. ഒക്ടോബര്‍ 28 ശനിയാഴ്ച മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്ന മാര്‍ക്ക് കുടുംബ സംഗമത്തില്‍ വച്ച് നറുക്ക് എടുക്കുന്ന റാഫിളിന്റെ ഒന്നാം സമ്മാനം ഇന്‍ഡ്യയിലേയ്ക്കുള്ള രണ്ട് വിമാന ടിക്കറ്റാണ്. രണ്ടാം സമ്മാനമായി ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 8 ഉം, മൂന്നാം സമ്മാനമായി മൂന്ന് സാംസണ്‍ ഗാലക്‌സി ടാബ് ലറ്റുകളും നല്‍കുന്നതാണ്.
ചിക്കാഗോ മലയാളി സമൂഹത്തിന് സുപരിചിതനായ അറ്റോര്‍ണി സ്റ്റീവ് ക്രിഫേസാണ് റാഫിളിന്റെ മെഗാ സ്‌പോണ്‍സര്‍. മാര്‍ക്കിന്റെ എക്കാലത്തേയും അഭ്യുദയകാംക്ഷിയും മുന്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഏബ്രഹാം മാത്യു, പ്രമുഖ മെഡിക്കല്‍ എക്യുപ്പ്‌മെന്റ് റന്റല്‍ കമ്പനിയായ വാല്യൂ മെഡ് എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരാകുവാനും മുന്നോട്ട് വന്നിട്ടുണ്ട്.

സ്‌പോണ്‍സേഴ്‌സ് ആകുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത് എസ്സ്.എം.എസ്സ്. ഫുഡ് സ്‌കോക്കി, സല്‍ജ മാത്യു(ലിങ്കണ്‍ വുഡ്ഡ് മോര്‍ട്ട് ഗേജ്) ജോബ് ജോസഫ് (ഫാര്‍മേഴ്‌സ് ഇന്‍ഷ്വറന്‍സ്സ്), അറ്റോര്‍ണി ഷൈജു മുല്ലപ്പള്ളില്‍, ടാക്‌സ് കണ്‍സള്‍ട്ടന്റ് ജെയ്ബു മാത്യു, ഡെന്റിസ്റ്റുമാരായ ഡോ.മാത്യു ജോസഫ്, ഡോക്ടര്‍ സൂസന്‍ ഇടക്കുതറ, ജോസഫ് ചാമക്കാലാ(സര്‍ട്ടിഫൈഡ് അക്കൗണ്ടിംഗ് ആന്റ് ടാക്‌സ്), ജെ.ബി.സൗണ്ട്സ്സ്, അച്ചീവ് റിയല്‍റ്റി, സൈമണ്‍ ചക്കാലപ്പടവില്‍, പൈപ്പ്/ വി.ഐ.പി. സ്റ്റാഫിംഗ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ്.

വിജയന്‍ വിന്‍സെന്റ് കണ്‍വീനറും, ജോമോന്‍ തെക്കേപറമ്പില്‍, ടോം കാലായില്‍, ജോണ്‍ ചിറയില്‍, സാം തുണ്ടിയില്‍, സ്ക്കറിയാക്കുട്ടി തോമസ്, റെന്‍ജി വര്‍ഗ്ഗീസ്, ജോസ് കല്ലിടിക്കില്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് റാഫിള്‍ നടത്തിപ്പിന്റെ ചുമതല വഹിയ്ക്കുന്നത്. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷന്റെയും, പൊതു സമൂഹത്തിന്റെയും നന്മയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിന് അത്യാധുനിക വെന്റിലേറ്റര്‍ സംഭാവന നല്‍കിയതുള്‍പ്പെടെ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള മാര്‍ക്കിന്റെ ഈ സംരംഭത്തിന് ചിക്കാഗോ മലയാളി സമൂഹത്തിന്റെ തുറന്ന പിന്തുണ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഈ റാഫിളില്‍ നിന്നും ലഭിയ്ക്കുന്ന തുക പൂര്‍ണ്ണമായും അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനായി വിനിയോഗിയ്ക്കുമെന്ന് മാര്‍ക്ക് എക്‌സിക്യൂട്ടീവിനു വേണ്ടി പ്രസിഡന്റ് യേശുദാസ് ജോര്‍ജ്ജ്, സെക്രട്ടറി റോയി ചേലമലയില്‍, ട്രഷറര്‍ ഷാജ പുലിമലയില്‍ എന്നിവര്‍ സംയുക്തമായി പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: റോയി ചേലമലയില്‍ (സെക്രട്ടറി)