ടെക്‌സസ് ഫെയര്‍ ആരംഭിച്ചു; ഡാളസ്സില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍

ഡാളസ്സ്: നൂറ്റി മുപ്പത്തി ഒന്നാമത്് ടെക്‌സസ് സ്‌റ്റേറ്റ് ഫെയറിന് സെപ്റ്റംബര്‍ 19 ന് ഡാളസ്സില്‍ തുടക്കം കുറിച്ചു. ദിനം പ്രതി പതിനായിരങ്ങളെ ആകര്‍ഷിക്കുന്ന ഫെയര്‍ ഡാളസ്സിലെ ചരിത്ര പ്രസിദ്ധമായ ഫെയര്‍ പാര്‍ക്കിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ടെക്‌സസ് സംസ്ഥാനത്തിന്റം വിവിധ ഭാഗങ്ങളില്‍ നിന്നുപോലും സ്‌റ്റേറ്റ് ഫെയര്‍ കാണാന്‍ എത്തുന്നവര്‍ നിരവധിയാണ്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 22 വരെ നീണ്ട് നില്‍ക്കുന്ന ഫെയറില്‍ നൂറില്‍ പരം പരിപാടികളാണ് ദിവസവും അരങ്ങേറുക. 2017 ലെ ഫെയറില്‍ പുതിയ പല ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 1886 ലാണ് ആദ്യമായി ഡാളസ്സില്‍ സ്‌റ്റേറ്റ് ഫെയറിന് ആരംഭം കുറിച്ചത്.

അമേരിക്ക ഒന്നാം ലോക മഹായുദ്ധത്തിലേക്ക് പ്രവേശിച്ചതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 'ടെക്‌സസ് ഇന്‍ ദ ഫസ്റ്റ് വേള്‍ഡ് വാര്‍' എന്ന പ്രത്യേക എക്‌സിബിറ്റ് ഈ വര്‍ഷത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് എല്ലാ വര്‍ഷവും സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നാണ് ഫുഡ് ഫെസ്റ്റിവല്‍ സംഗീത പരിപാടികള്‍, വിവിധയിനം സാരികള്‍, മത്സരങ്ങള്‍ എന്നിവ ഫെയറിന്റെ മാത്രം പ്രത്യേകതയാണ്.

2016 ല്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ശരാശരി ഒരു ലക്ഷം പേരാണ് ഫെയര്‍ കാണാന്‍ എത്തിയത്. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗ്രൂപ്പുകള്‍, ചര്‍ച്ച അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 22 വരെ ഡാളസ്സിനെ സംബന്ധിച്ച് ഉത്സവത്തിന്റെ ദിനങ്ങളാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍