ലാന സാഹിത്യ അക്കാദമി മികച്ച സാഹിത്യകൃതികള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

By Karthick

Monday 02 Oct 2017 12:25 PM

ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സാഹിത്യ അക്കാദമി മികച്ച സാഹിത്യകൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജന്‍ ആനിത്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ കമ്മിറ്റിയാണ് അവാര്‍ഡിന് ലഭിച്ച തിരഞ്ഞെടുത്തത്.

നോവല്‍ വിഭാഗത്തില്‍ ജോണ്‍മാത്യു രചിച്ച കുമരകത്ത് ഒരു പെസഹായും കവിതാവിഭാഗത്തില്‍ അബ്ദുല്‍ പുന്നയൂര്‍ക്കളം രചിച്ച മീന്‍കാരന്‍ ബാപ്പയുമാണ് മികച്ച കൃതികള്‍ക്കുള്ള അവാര്‍ഡിനര്‍ഹമായത്.

ലാന സാഹിത്യ അക്കാദമി എല്ലാ വര്‍ഷവും മികച്ച സാഹിത്യകൃതികള്‍ വിലയിരുത്തി. അവസാന തീരുമാനത്തിന് അഡൈ്വസറി ബോര്‍ഡിനെ ചുമതലപ്പെടുത്തും..

ഒക്ടോബര്‍ 6,7,8 തീയതികള്‍ നടക്കുന്ന ലാനാ ദേശീയ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജെ.മാത്യൂസ് പത്രകുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍