ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന്‍ ചിക്കാഗോ ഗാന്ധി ജയന്തി ആചരിച്ചു

By Karthick

Wednesday 04 Oct 2017 14:41 PM

ചിക്കാഗോ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 148-മത് ജന്മദിനം ഒക്‌ടോബര്‍ രണ്ടാം തീയതി സ്‌കോക്കിയിലെ മക് കോര്‍മിക് ബുളവാഡില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന്‍ അംഗങ്ങള്‍ ആചരിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും ആയിരുന്ന ഗാന്ധിജി "എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്നു ലോക ജനതയ്ക്ക് കാട്ടിക്കൊടുത്ത നേതാവിയിരുന്നു എന്ന് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കേവലം ഒരു രാഷ്ട്രീയ നേതാവിനേക്കാള്‍ ഒരു ദാര്‍ശനികനായാണ് ഗാന്ധിജി ലോകമെമ്പാടും അറിയപ്പെടുന്നതെന്ന് തോമസ് മാത്യു തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, സതീശന്‍ നായര്‍, സന്തോഷ് നായര്‍, ജോസി കുരിശിങ്കല്‍, പോള്‍ പറമ്പി, ഈശോ കുര്യന്‍, നടരാജന്‍, ജോസഫ് നാഴിയംപാറ, മാത്യു തോമസ്, തമ്പി മാത്യു, സജി തോമസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഇന്ത്യന്‍ ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം