കൊളംബസ് നസ്രാണി പിക്‌നിക്കില്‍ "പുലിക്കുട്ടി'കള്‍ക്ക് വിജയം

By Karthick

Wednesday 04 Oct 2017 14:42 PM

ഒഹായോ: സീറോ മലബാര്‍ സെന്റ് മേരീസ് മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മര്‍ പിക്‌നിക്കില്‍ ലിയ, പ്രദീപിന്റെ നേതൃത്വത്തിലുള്ള ടീം "പുലിക്കുട്ടി'കള്‍ ട്രോഫി കരസ്ഥമാക്കി. കഴിഞ്ഞവാരം നടന്ന തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ട്രോഫി കൈമാറി.

ഇപ്രാവശ്യത്തെ പിക്‌നിക്കില്‍ ഇടവകാംഗങ്ങളെ രണ്ടു ടീമുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. ദിവ്യ, ഷിനോ നയിച്ച "നസ്രാണി താരങ്ങള്‍' ആയിരുന്നു ആദ്യ പകുതിയില്‍ മുന്നിട്ടുനിന്നിരുന്നത്. ആദ്യ പകുതിയില്‍ നടന്ന വോളിബോള്‍, ത്രോബോള്‍, വടംവലി, അത്‌ലറ്റിക്‌സ്, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവയ്‌ക്കൊടുവില്‍ നസ്രാണി താരങ്ങള്‍ പോയിന്റ് നിലയില്‍ മുന്നിട്ടു നിന്നിരുന്നു. രണ്ടാം പകുതിയില്‍ നടന്ന മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളും ഫുട്‌ബോള്‍ മത്സരവും കഴിഞ്ഞപ്പോള്‍ മത്സരവിധി മാറിമറിഞ്ഞു.

കൊളംബസില്‍ നിന്നും പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.


റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം