അമേരിക്കയിലെ മലയാള കഥാസാഹിത്യത്തിന് ശോഭനമായ ഭാവി: പ്രൊഫ. കോശി തലയ്ക്കല്‍

ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ അമേരിക്കയിലെ മലയാളസാഹിത്യത്തില്‍ അപചയം സംഭവിച്ചുവോ? എന്ന വിഷയം അവതരിപ്പിച്ച പ്രൊഫസര്‍ കോശി തലയ്ക്കല്‍, അമേരിക്കയിലെ മലയാള ചെറുകഥാശാഖയ്ക്ക് ശോഭനമായ ഭാവിയുണ്ടെന്നുംഅത് ഉപചയമാണെന്നും പറഞ്ഞു

അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോയ പ്രൊഫസര്‍ കോശി തലയ്ക്കല്‍ സാഹിത്യരംഗത്തെ അപചയ ഉപചയമേഖലകളെക്കുറിച്ച് പരാമര്‍ശിച്ചു. നവമാദ്ധ്യമങ്ങളുടെ കടന്നുകയറ്റം ”വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാട്” എന്ന നിലയിലേക്ക് ഇവിടെത്തെ സാഹിത്യരംഗം അധ:പതിച്ചെന്നും ഇതില്‍ ഏറ്റവും കൂടുതല്‍ അപചയംസംഭവിച്ചത് കവിതാ മേഖലയിലാണെന്നും അഭിപ്രായപ്പെട്ടു.അമേരിക്കയിലെ മലയാള സാഹിത്യരംഗത്തെ ഒരിക്കലും പ്രവാസസാഹിത്യം എന്ന് പറയാനാകില്ലെന്നും നമ്മള്‍ കുടിയേറ്റക്കാരണെന്നും അവരുടെ സൃഷ്ടികളില്‍ ജന്മനാടിന്റെ ഗൃഹാതുരതയാണെന്നും, എന്നാല്‍ ഇവിടെത്തെ ജീവിതസാഹചര്യങ്ങളില്‍ നിന്നും ഉത്തമസൃഷ്ടികള്‍ ഉള്‍ത്തിരിഞ്ഞുവരണം എങ്കില്‍ മാത്രമെ ഇവിടെത്തെ സാഹിത്യരംഗം വികസിക്കുയുള്ളു, അതിന് തീവ്രമായ ജീവിതാനുഭവവും, നിരീക്ഷണവും, നിരന്തരമായവായനയിലൂടെ ലഭിക്കുന്ന പദസമ്പത്തും വേണമെന്നും പറഞ്ഞു.

സെപ്തംബര്‍ 30ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലാണ്് സമ്മേളനം സംഘടിപ്പിച്ചത്. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ഉത്ഘാടനം നിര്‍വ്വഹിച്ചു. 2018 -ല്‍ ഫിലാഡല്‍ഫിയായില്‍ നടക്കാന്‍ പോകുന്ന ഫൊക്കാന കണ്‍വന്‍ഷന് മുന്നോടിയായി നടത്തിയ സാഹിത്യ സമ്മേളനത്തിന് ആശംസകള്‍ നേരുകയും ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

പമ്പയും, ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഏവരെയുംപമ്പ പ്രസിഡന്റ്അലക്‌സ് തോമസ് സ്വാഗതംചെയ്തു. ട്രൈസ്‌റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ റോണി വറുഗീസ് ആശംസകള്‍ നേര്‍ന്നു

അമേരിക്കയിലെ മലയാളസാഹിത്യരംഗത്ത് സജീവസാന്നിദ്ധ്യം പുലര്‍ത്തുന്ന കഥാകാര’ഓരും, കവികളും, സഹൃദയരുമായ റവ: ഫാദര്‍ എം.കെകുര്യാക്കോസ്, മുരളി ജെ. നായര്‍, നീന പനയ്ക്കല്‍, അശോകന്‍ വേങ്ങാശ്ശേരി, ജോര്‍ജ്ജ് നടവയല്‍, സോയ നായര്‍, അനിത പണിക്കര്‍, ജോയി കടുകന്‍മാക്കല്‍, എബ്രാഹം മേട്ടില്‍, മോഡി ജേക്കബ്, , ജീമോന്‍ ജോര്‍ജ്ജ് ബാബു വറുഗീസ്,ഫിലീപ്പോസ് ചെറിയാന്‍, അനിത ജോര്‍ജ്ജ്,സുമോദ് നെല്ലിക്കാല എന്നിവര്‍ തങ്ങളുടെ സാഹിത്യസൃഷ്ടികളെയും, വായനാനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു.

പമ്പ ലിറ്റററി ചെയര്‍ പേഴ്‌സണ്‍ റവ: ഫാദര്‍ ഫിലിപ്പ് മോഡയില്‍ മോഡറേറ്ററായിരുന്നു., ജോര്‍ജ്ജ് ഓലിക്കല്‍ പ്രോഗ്രാം കോഡിനേറ്ററായി പ്രവര്‍ത്തിച്ചു.പമ്പ ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ്ജ് ഓലിക്കല്‍