ലാനാ ദേശീയ സമ്മേളനം: പി. വത്സല, പി.എഫ്.മാത്യൂസ് മുഖ്യാതിഥികള്‍

By Eswara

Wednesday 04 Oct 2017 14:53 PM

ന്യൂയോര്‍ക്ക് ന്മ ന്യുയോര്‍ക്കില്‍ നടക്കുന്ന പത്താം ലാനാ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള സുപ്രസിദ്ധ സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി. എഫ്. മാത്യൂസ്, മലയാളം നോവലിസ്റ്റും, ചെറുകഥാ കൃത്തുമായ പി. വത്സല എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ലാനാ പ്രസിഡന്റ് ജോസ് ഒച്ചാലില്‍, സെക്രട്ടറി ജെ. മാത്യൂസ് എന്നിവര്‍ അറിയിച്ചു.

ലാനാ സമ്മേളനത്തിന് കാത്തിരിക്കുന്ന അമേരിക്കയിലെ സര്‍ഗാത്മക പ്രതിഭകള്‍ക്കിടയിലേക്ക് മലയാള മണ്ണില്‍ നിന്നും മലയാള ഭാഷയുടെ കരുത്തുമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത പി. എഫ്. മാത്യൂസ്, പി.വത്സല എന്നിവര്‍ കടന്നു വരുമ്പോള്‍ സമ്മേളനത്തിന് പതിവില്‍ കവിഞ്ഞ ആവേശവും ഓജസ്സും കൈവരുമെന്ന് അവകാശപ്പെട്ടു.

രണ്ടു നാളുകള്‍ക്കുശേഷം ഒക്ടോബര്‍ 6 ന് ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന ലാനാ സമ്മേളനം ചരിത്ര താളുകളില്‍ പുതിയൊരു അധ്യായം കൂടി എഴുതി ചേര്‍ക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് സംഘാടകര്‍, സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍