മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു

By Eswara

Thursday 05 Oct 2017 02:31 AM

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദോവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. "വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി ഇടവക അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്തും, "കുട്ടികളുടെ സുരക്ഷിത ബോധവത്കരണ'ത്തെ ആസ്പദമാക്കി ബെന്നി കാഞ്ഞിരപ്പാറയും ക്ലാസുകള്‍ നയിച്ചു.

കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളും പങ്കാളികളാകണമെന്നും ആധുനിക യുഗത്തില്‍ കുട്ടികള്‍ക്കുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികളെ മാതാപിതാക്കള്‍ സഹായിക്കണമെന്നും ബോബന്‍ അച്ചനും, ഇടവകയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ബെന്നി കാഞ്ഞിരപ്പാറയും മാതാപിതാക്കളെ ഉത്‌ബോധിപ്പിച്ചു. സെമിനാറിന് ചര്‍ച്ച് എക്‌സിക്യൂട്ടീവും, സ്കൂള്‍ ഡയറക്‌ടേഴ്‌സും ക്രമീകരണങ്ങള്‍ ചെയ്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം