വിചാരവേദിയില്‍ ബാബു പാറയ്ക്കലിന്റെ "മനസ്സില്‍സൂക്ഷിച്ച കഥകള്‍' ചര്‍ച്ച ചെയ്തു

വിചരവേദി സെപ്റ്റംബര്‍ ഇരുപത്തിനാലാം തിയ്യതി കെ. സി. എ. എന്‍. എയില്‍ വെച്ച് രാജു തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. യോഗത്തില്‍ ബാബു പാറíലിന്റെ ഏറ്റവും പുതിയ കഥാ സമാഹാരം “മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ ചര്‍ച്ച ചെയ്തു. സാംസി കൊടുമണ്‍ എല്ലാവരേയും സ്വാഗതം ചെയ്തു. രാജു തോമസ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രധാനമായി എടുത്തു പറഞ്ഞത്, ഒരു കര്‍ഷകന്‍ തന്റെ വിളകള്‍ രാസവളക്കൂട്ടുകളില്ലാതെ വളരെ പ്രകൃതിദത്തമായി വളര്‍ത്തി എടുക്കുന്നപോലെ, ബാബു പാറയ്ക്കല്‍ തന്റെ “മനസ്സില്‍ സൂക്ഷിച്ച കഥകള്‍’ വളരെ സ്വഭാവികതയോടെ, പ്രതിജനഭിന്നമായ അനേകം ജിവിതങ്ങളിലേക്ക് കടന്ന് അവയെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.. ഏതൊരു കൃതിയുടേയും ആദ്യ വാചകവും അവസാന വാചകവും പ്രത്യേകം ശ്രദ്ധിക്കപ്പെടെതാണ്. ബാബു ആ കാര്യത്തില്‍ കരുതലോട് അനുവാചകനെ തന്റെ കൃതിയിലേക്ക് ആകര്‍ഷിക്കാന്‍ പുസ്തകത്തിന്റെ തലക്കെട്ടുമുതലെ ശ്രമിക്കുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നതായി അഭിപ്രായപ്പെട്ടു.

ഡോ. നന്ദæമാര്‍ ഈ സമാഹാരത്തിലെ പതിനെട്ടു കഥകളെയും വിലയിരുത്തി സംസാരിക്കുയുണ്ടായി. ജിവിത പ്രയാണത്തില്‍ നേരില്‍ക്കണ്ട്, മനസ്സില്‍ സൂക്ഷിച്ച കഥകളാണിവയെന്നും, കെട്ടുകഥകളോ കാന്നിക കഥകളോ അല്ല പിന്നയോ, ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണിവയെന്നും അദ്ദേഹം ചൂിക്കാട്ടി. “ മക്കള്‍ക്കുവേി ജിവിതം ഹോമിച്ച് ജിവിതസായാഹ്നത്തില്‍ നിരാലംബരായി കഴിയാന്‍ വിധിക്കപ്പെടുന്ന പ്രവാസികളുടെ ജന്മനാടിലുള്ള എല്ലാ മാതാപിതാക്കള്‍ക്കുമായി’ സമര്‍പ്പിച്ചിരിക്കുന്ന ഈ സമര്‍പ്പണ സവിശേഷതയെ പരാമര്‍ശിച്ച്, ഇത് മനസ്സില്‍ നന്മയുള്ള ഒരു കഥാകാരനു മാത്രം കഴിയുന്ന ജീവിത വീക്ഷണമാണന്നും ഡോ. നന്ദæമാര്‍ പറഞ്ഞു. തുടര്‍ന്നു സംസാരിച്ച വര്‍ഗിസ് ചുങ്കത്തില്‍ ബാബു പാറയ്ക്കല്‍ എന്ന എഴുത്തുകാരന്റെ സൂഷ്മ നിരീക്ഷണ പാഠവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ചില കഥകളെ ഉദാഹരിച്ചു. സാധാരണക്കാര്‍ നിത്യവും കാണുന്ന ജിവിതത്തെയും, അനുഭവങ്ങളെയും ബാബു പാറയ്ക്കല്‍ നമുക്ക് കാണിച്ചു തരുന്നു. പലകഥകളിലേയും ആക്ഷേപ ഹാസ്യങ്ങള്‍, നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യും. സമൂഹത്തിലെ പല പ്രമാണികളെന്നു നടിക്കുന്നവരുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം, മനുഷ്യന്റെ അന്ത്തരത്തിലേക്കും, സ്വഭാവ വൈകൃതങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. “വാതിന്ടിലെ കാക്ക, ‘പത്രത്തിലൊരു ഫോട്ടോ” ‘ഗലീലായില്‍ ഒരു സൂര്യോദയം” എന്നി കഥകളെ വര്‍ഗിസ് ചുങ്കത്തില്‍ പ്രത്യേകം പരാമര്‍ശിക്കയുണ്ടായി.

ഡോ. ശശിധരന്‍ കഥയുടെ ശീര്‍ഷകത്തിനന്ം ഭേദഗതി ആയാല്‍ എന്തെന്ന സന്ദേഹത്തോടെയാണ് തുടങ്ങിയത്. മനസ്സില്‍ സൂക്ഷിക്കുന്നതെന്തും മറവിയുടെ അടരുകളിലേക്കിറങ്ങുന്നു. പിന്നിട് നാം മറവികളില്‍ തപ്പി ഒര്‍മ്മകളെ ഉണര്‍ത്തുന്നു. മനസ്സ് എന്ന കരണത്തിന്, ബാഹ്യ കരണം എന്നും അന്തകരണം എന്നും രണ്ടു ഭാഗങ്ങള്‍ ഉണ്ട്. അന്തകരണത്തില്‍ മറന്നിരുന്ന കഥള്‍ ബാബു പാറയ്ക്കല്‍ വളരെ നന്നായി നമുക്ക് പറഞ്ഞു തന്നിരിക്കുന്നു. മനുഷ്യജിവിതത്തിലെ സര്‍വപ്രകാരത്തിലുള്ള മധുരസ്‌നേഹത്തിന്റെ ആഴങ്ങള്‍ തൊട്ടറിഞ്ഞ ബാബു പാറയ്ക്കല്‍ ഈ കഥാ സമാഹരത്തിലൂടെ സരളസ്‌നേഹം ഇച്ഛിക്കുന്ന സാമാജിക ശരിരത്തിന് വെളിച്ചമായി ഒരു സ്‌നേഹവലയം തന്നെ സൃഷ്ടിച്ചു. സ്‌നേഹത്തിന്റെ, അവാച്യമായ സ്‌നേഹബന്ധങ്ങളുടെ മനോഹരമായ മുത്തുകള്‍ വിചാരവിവേകത്തോടുകൂടി അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം.

മദ്യപാനവും രതിയും സമകാലിക പ്രവാസ സാഹിത്യത്തില്‍ ഗൂഢവല്‍ക്കരിക്കപ്പെട്ട ആര്‍ത്തിയുടെ അതിര്‍ത്തിക്കല്ലായി മാറിയിരുക്കുന്നു. കന്യകാത്വത്തിന്റെ æലീനതപോലും മദ്യത്തിന് മുന്നില്‍ പണയം വയ്ക്കുന്ന രീതിയില്‍ ഭാവനകള്‍ കവിതകളായി വിരിഞ്ഞു ആര്‍ത്തിസംസ്കാരത്തിന്റെ അടയാളമായി പ്രവാസസാഹിത്യം അധഃപതിçന്നതായി കണാം. മാത്രമല്ല അമിതാമായി അടക്കിപ്പിടിച്ച കാമത്വരയെ ആരു അറിയതെ സ്വയം ഒളിപ്പിച്ചുവെച്ച് മൃഗിയമായ ധാര്‍മ്മിക ലംഘനം അവതരിപ്പിച്ചു പെണ്ണിന്റെ ശരീരത്തില്‍ കാമത്തോടെ വ്യാപരിക്കുന്ന മനസ്സും ഇതിന്റെ പിന്നിലുന്ന് നാം വിസ്മരിക്കരുതെന്ന് ബാബു പറയ്ക്കലിന്റെ കഥകള്‍ അവലോകനം ചെയ്തു സംസാരിക്കുന്നതിനിടയില്‍ ഡോ. ശശിധരന്‍ ചൂണ്ടിക്കാണിച്ചു. നമ്മള്‍ താലോലിച്ചു സ്‌നേഹിച്ചുവരുന്ന പ്രവാസ സാഹിത്യത്തില്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വത്വബോധമല്ല മറിച്ച് നമ്മുടെ സ്വരൂപം തന്നെയാണെന്ന് തിരിച്ചറിയേിയിരിക്കുന്നു. ഇത്തരം സന്തപ്തമായ സാഹചര്യത്തില്‍ സ്‌നേഹത്തിന്റെ വസന്തകാലം പരത്തുന്ന സ്‌നേഹാത്മകമായ ബാബുവിന്റെ ഹൃദയത്തില്‍ സൂക്ഷിച്ച കഥകള്‍ ആരുടേയും ഹൃദയത്തില്‍ സ്‌നേഹാമൃതം നിറയ്ക്കുമെന്നതില്‍ യാതൊരു സംശവുമില്ല എന്ന് ഡോ. ശശിധരന്‍ ഊന്നിപ്പറഞ്ഞു.

ജോര്‍ജ്ജ് സാമുവല്‍, മോന്‍സി കൊടുമണ്‍ എന്നിവര്‍ യഥാക്രമം അമ്മക്കൊരുസാരി, കുടിശ്ശിക എന്നീ കഥകളെçറിച്ച് വിശദമായി സംസാരിക്കുയും കഥാകൃത്തിനെ അഭിനമ്പിക്കുയും ചെയ്തു. ജെ. മാത്യൂസ് ഇന്റര്‍വ്യൂ എന്ന കഥയെ പരാമര്‍ശിക്കവെ എഴുത്തുകാരന്‍ തന്റെ സാഹിത്യധര്‍മ്മം ആ കാഥയില്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു എങ്കിലും,മറ്റു നല്ല കഥകളുടെ പേരില്‍ കഥാകൃത്തിനെ ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു. ബാബു പാറയ്ക്കലിന്റെ തെളിമയുള്ള പ്രസാദാത്മകമായ എഴുത്തു രീതിയെ, ഒരു സിനിമയിലെന്നപോലെ കഥകളെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ശൈലിയെ സാംസി കൊടുമണ്‍ അഭിനന്ദിച്ചു. ബാബു പാറയ്ക്കല്‍ തന്റെ മറുപടി പ്രസംഗത്തില്‍, തന്റെ കഥകളെ വിമര്‍ശിച്ചവര്‍ക്കും അഭിനന്ഗിച്ചവര്‍ക്കും ഒരുപോലെ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാംസി കൊടുമണ്‍