പി.വൈ.എഫ്.എ ബാസ്ക്കറ്റ്‌ബോള്‍ മത്സരം: ന്യൂയോര്‍ക്ക് ഫോഴ്‌സ് ചാമ്പ്യന്‍സ്

By Karthick

Thursday 05 Oct 2017 02:34 AM

ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് നോര്‍ത്തമേരിക്കയുടെ (പി.വൈ.എഫ്.എ)ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച ലോങ്ങ് ഐലന്റിലുള്ള ഐലന്റ് ഗാര്‍ഡന്‍ സ്‌റ്റേഡിയത്തില്‍ വാര്‍ഷിക കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു. ഷോണ്‍ ഡാനിയേല്‍ ക്യാപ്റ്റനായിട്ടുള്ള ന്യൂയോര്‍ക്ക് ഫോഴ്‌സ് ടീം ബാസ്ക്കറ്റ്‌ബോള്‍ മത്സരത്തില്‍ വിജയികളായി. ഇത് രണ്ടാം തവണയാണ് ഈ ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്.

ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള 40 ല്‍ പരം സഭകളിലെ യുവജനങ്ങള്‍ വിവിധ ടീമുകളിലായി മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫിയും അവാര്‍ഡും സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോയല്‍ അലക്‌സാണ്ടര്‍ എം.വി.പി ട്രോഫി കരസ്ഥമാക്കി. പി. വൈ. എഫ്.എ യുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pyfa.org

റിപ്പോര്‍ട്ട്: നിബു വെള്ളവന്താനം