കൊതുകിനെ ഓടിക്കാനും സ്മാര്‍ട്ട് ഫോണ്‍

By Eswara

Thursday 05 Oct 2017 21:01 PM

സ്മാര്‍ട്ട് ഫോണും കൊതുകിനെ ശത്രുവായി പ്രഖ്യാപിച്ചു കഴിഞ്ഞു. അറിയാതെ മറഞ്ഞിരിക്കുന്ന ചോരക്കൊതിയന്മാരെ തുരത്താന്‍ എല്ലാ പിന്തുണയും നല്‍കുന്നത് എല്‍.ജിയുടെ "കെ7ഐ' എന്ന സ്മാര്‍ട്ട് ഫോണാണ്. മോസ്കിറ്റോ എവേ ടെക്‌നോളജിയുള്ള ഇതിന് 7,990 രൂപയാണ് വില.

ഇതിന്‍െറ പിന്നിലുള്ള സ്പീക്കര്‍ പുറപ്പെടുവിക്കുന്ന 30 കിലോ ഹെര്‍ട്‌സിലുള്ള അള്‍ട്രാസോണിക് തരംഗങ്ങളാണ് കൊതുകിനെ ഓടിക്കുന്നത്. 72.32 ശതമാനം അനോഫലിസ് ഗാംബെ കൊതുകുകളെ പരീക്ഷണഘട്ടത്തില്‍ തുരത്താന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

മനുഷ്യന് കേള്‍ക്കാനാവാത്ത തരംഗങ്ങളാണ് ഇത്. ഇരട്ട സിം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 480ഃ854 പിക്‌സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഓണ്‍സെല്‍ ഡിസ്‌പ്ലേ, 1.1 ജിഗാഹെര്‍ട്‌സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, എട്ട് മെഗാപിക്‌സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറ, വിരലടയാള സെന്‍സര്‍, എന്നിവയാണ് പ്രത്യേകതകള്‍.