ഡാളസ് കേരള അസോസിയേഷന്‍ പിക്‌നിക്ക് ഒക്‌ടോബര്‍ 14-ന്

By Karthick

Thursday 05 Oct 2017 15:39 PM

ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പിക്ക്നിക്ക് ഒക്ടോബര്‍ 14 ന് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രായമായവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികള്‍ പിക്ക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന പിക്ക്നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

രാവിലെ 10 മുതല്‍ പരിപാടികള്‍ ആരംഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌സിജു കൈനിക്കര- 469 471 8634അനശ്വര്‍ മാമ്പിള്ളി- 214 997 1385.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍