ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തപ്പെടുന്നു

By Karthick

Friday 06 Oct 2017 03:24 AM

പറവൂര്‍: പറവൂര്‍ നിയോജകമണ്ഡലത്തില്‍ വി.ഡി. സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ക്യാമ്പുകള്‍ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ രണ്ടാം വാരത്തോടുകൂടി ആരംഭിക്കുന്ന ക്യാമ്പുകള്‍ തുടര്‍ച്ചയായി നടത്തപ്പെടുന്നതാണ്. മുപ്പത് ക്യാമ്പുകളാണ് പ്രാരംഭ ഘട്ടത്തില്‍ നടത്തപ്പെടുക.

കേരളത്തിലെ പ്രമുഖ കമ്പനിയായ ഡോക്‌സ്‌പോട്ട് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കാമ്പിനെത്തുന്നവരുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം, യൂറിന്‍, പള്‍സ്, ഇ.സി.ജി തുടങ്ങിയവ പരിശോധിക്കുന്നതാണ്. കൂടാതെ ക്യാമ്പ് നടത്തപ്പെടുന്ന പ്രദേശത്തെ അന്തരീക്ഷ മലിനീകരണ തോതും ജനങ്ങളുടെ ജീവിതരീതിയും അടിസ്ഥാനമാക്കി ഓരോ പ്രദേശത്തിന്റേയും ഡിജിറ്റല്‍ രൂപരേഖ തയാറാക്കുന്നതാണ്. ഇതിലൂടെ ആ പ്രദേശത്തെ ആരോഗ്യനിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നതാണ്.