മാര്‍ത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ കലാഭവന്‍ ജയനും

By Karthick

Friday 06 Oct 2017 11:06 AM

ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഒക്ടോബര്‍ 7 ന് സംഘടിപ്പിക്കുന്ന മാര്‍ത്തോമാ ഫെസ്റ്റിന് മാറ്റ് കൂട്ടാന്‍ മലയാളികളുടെ മനം കവര്‍ന്ന് ശബ്ദാനുകരണ കലയായ മിമിക്രിയില്‍ 28 വര്‍ഷം മികവ് തെളിയിച്ച കലാഭവന്‍ ജയനും എത്തുന്ന അമേരിക്കയുടെ വിവിധ വേദികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടം നേടിയെടുത്തതായിരുന്ന കലാഭവന്‍ ജയന്റെ മിമിക്ക്‌സ് വണ്‍മാന്‍ഷൊ. കലാഭവന്‍ മണിയൊടൊപ്പം മിമിക്രിയും, ചാക്യാര്‍ ഷോയും ഇടകലര്‍ത്തി കാണികളെ ആഹ്ലാദിപ്പിച്ച ജയന്റെ സാന്നിദ്യം മാര്‍ത്തോമാ ഫെസ്റ്റിന്റെ ആകര്‍ഷകമായ പരിപാടിയായിരിക്കണമന്ന് സംഘാടകര്‍ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതല്‍ 9.30 വരെ മാര്‍ത്തോമ ഇവന്റ് സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ത്തോമാ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്‌നേഹതീരം, ലോക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാവരുടേയും സഹായ സഹകരണം മാര്‍ത്തോമാ ഫെസ്റ്റിന് ഉണ്ടായിരിക്കണമെന്ന് വികാരി സജി പി സി, അസി വികാരി മാത്യു സാമുവേല്‍ കണ്‍വീനര്‍ ജോബി ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍