ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പൊലീസ് മറുപടി പറയേണ്ടിവരും: സെബാസ്റ്റ്യന്‍ പോള്‍

By Eswara

Saturday 07 Oct 2017 01:51 AM

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പൊലീസ് മറുപടി പറയേണ്ടിവരുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്നും അദ്ദേഹം ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേരത്തെ ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ദിലീപ് അനുകൂല ലേഖനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും സെബാസ്റ്റ്യന്‍ പോള്‍ നിലപാടില്‍ നിന്ന് വ്യതിചലിച്ചിരുന്നില്ല. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതി ദിലീപിനും ലഭിച്ചെന്നായിരുന്നു ദിലീപിന്റെ ജാമ്യവിധിയില്‍ സെബാസ്റ്റ്യന്‍ പോളിന്റെ പ്രതികരണം. എന്നാല്‍ ജാമ്യ വിധിയില്‍ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.