അഡ്വ. ജോസി സെബാസ്റ്റ്യന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന്

By Eswara

Saturday 07 Oct 2017 07:24 AM

മലയാളി സുഹൃത്തുക്കളുടേയും ഇന്ത്യ- അമേരിക്കന്‍ പ്രസ് ക്ലബിന്റേയും ക്ഷണപ്രകാരം അഡ്വ. ജോസി സെബാസ്റ്റ്യനും ഭാര്യ ഡോ. റോസമ്മ ഫിലിപ്പും ഫിലാഡല്‍ഫിയ, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്നു.കെ.എസ്.യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സംസ്ഥാനത്തെ മുന്‍നിര നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനാണ്. പോരാട്ടവീര്യവും കരുത്തുറ്റ സംഘാടകനുമാണ് എസ്.ബി ഹൈസ്കൂളില്‍ നിന്നും കെ.എസ്.യുവിന്റെ പതാക ഏന്തിയ ജോസി. പി.ഡി.സിക്ക് റാങ്ക് നേടിയത് എസ്.ബിയില്‍ നിന്നും തുടര്‍ന്ന് ബി.എയും എം.എയും, കോളജ് മാഗസിന്‍ എഡിറ്റര്‍, കൗണ്‍സിലര്‍ എന്നീ സ്ഥാനങ്ങളില്‍ വന്‍ വിജയം. തുടര്‍ന്ന് കെ.എസ്.യുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ഗാന്ധിയന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം, ബി.എസ് എന്നിവ കരസ്ഥമാക്കി. എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി, എല്‍.എല്‍.ബിയും കരസ്ഥമാക്കിയ ഇദ്ദേഹം ചങ്ങനാശേരി, കോട്ടയം ബാറുകളിലെ പ്രമുഖ അഭിഭാഷകനാണ്. കെ.പി.സി.സി മെമ്പര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 2011-ല്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മൂന്നു തവണ കൗണ്‍സിലറായും, പ്രതിപക്ഷ നേതാവായും സേവനം അനുഷ്ഠിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വല പ്രാസംഗീകനായി രാഹുല്‍ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടംനേടി.

മറ്റത്തില്‍ പരേതനായ എം.എ സെബാസ്റ്റ്യന്റേയും, മേരിക്കുട്ടിയുടേയും നാലു മക്കളില്‍ ഒന്നാമനാണ് ജോസി സെബാസ്റ്റ്യന്‍. ഇപ്പോള്‍ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഭാര്യ ഡോ. റോസമ്മ ഫിലിപ്പ് ബി.സി.എം കോളജില്‍ ചെയര്‍പേഴ്‌സണായും, കൗണ്‍സിലറായും വിജയിച്ചു. തുടര്‍ന്ന് എസ്.ബി കോളജില്‍ നിന്ന് കൗണ്‍സിലറായി എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണാകുകയും ചെയ്തു. ഭാര്യാ- ഭര്‍ത്താക്കന്മാര്‍ യൂണിയന്‍ ചെയര്‍മാനായ കേരളത്തിലെ ആദ്യ സംഭവമാണ്. എം.എസ്.സി എം.എഡ്, പി.എച്ച്.ഡി കരസ്ഥമാക്കിയ റോസമ്മ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവും, വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്തനാപുരം മൗണ്ട് തബോര്‍ ട്രെയിനിംഗ് കോളജില്‍ അസോസിയേറ്റ് പ്രൊഫസറാണ്. മൂന്ന് ആണ്‍മക്കള്‍ വിദ്യാത്ഥികളാണ്.

ജോസിയുമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍:

ജോഷി വള്ളിക്കളം 312 685 6749, അനിയന്‍ ജോര്‍ജ് 001 9083 3712 89, സണ്ണി വള്ളിക്കളം 847 722 7598, സന്തോഷ് നായര്‍ 312 730 5112.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം