ജര്‍മനിയില്‍ കൊടുങ്കാറ്റ്; എമിരേറ്റ്‌സ് എയര്‍ബസ് 380 തെന്നിമാറി

By Karthick

Saturday 07 Oct 2017 20:12 PM


ബെര്‍ലിന്‍: ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ എമിരേറ്റ്‌സ് എയര്‍ബസ് 380 വിമാനം ലാന്‍ഡിംഗിനിടെ ആടിയുലഞ്ഞു റണ്‍വേയില്‍ നിന്നും തെന്നി മാറിയെങ്കിലും വന്‍ ദുരന്തം ഒഴിവായി. ദുബായില്‍ നിന്നെത്തിയ എയര്‍ബസ് പ്രദേശിക സമയം 1.31 നാണ് ഇറങ്ങേണ്ടിയരുന്നത് ലാന്‍ഡ് ചെയ്തത് ആറു മിനിട്ട് വൈകിയാണ്.

റണ്‍വേയിലേയ്‌ക്കെത്തിയ വിമാനം ഇടത്തേയ്ക്കും വലത്തേയ്ക്കും പലതവണ ആടിയുലഞ്ഞു പുല്‍പ്പുറത്തേയ്ക്ക് മാറിയെങ്കിലും പൈലറ്റിന്‍റെ അവസോരചിതമായ ഇടപെടല്‍മൂലം വന്‍ അപകടം ഒഴിവായി. എയര്‍ബസില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ഞുറിലധികം യാത്രക്കാരുണ്ടായിരുന്നു. ലാന്‍ഡിംഗിനിടെയിലെ ഉണ്ടായ അസാമാന്യ സംഭവങ്ങള്‍ മാര്‍ട്ടിന്‍ ബോഗ്ഡാന്‍ വീഡിയോയില്‍ പകര്‍ത്തി യുട്യൂബിലെ കാര്‍ഗോസ്‌പോട്ടര്‍ എന്ന ചാനലില്‍ അപ്ലോഡ് ചെയ്തത് ഇതിനോടകം വൈറലായി.

സേവ്യര്‍ എന്നു പേരിട്ട ചുഴലിക്കൊടുങ്കാറ്റ് വ്യാഴാഴ്ചയാണ് ജര്‍മനിയാകെ വിറപ്പിച്ചത്. കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടംവും ഏഴു മരണവും സംഭവിച്ചു. റെയില്‍വേ സര്‍വീസുകളും റോഡുമാര്‍ഗ്ഗവും നിശ്ചലമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍