ഷിക്കാഗൊ കണ്‍വന്‍ഷന്‍-ടിനു ജോര്‍ജ്ജ് പ്രസംഗിക്കുന്നു.

By Karthick

Saturday 07 Oct 2017 14:46 PM

ഷിക്കാഗൊ: ബ്ലസഡ് ചിക്കാഗൊയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സുവിശേഷ കണ്‍വന്‍ഷനില്‍ സുപ്രസിദ്ധ ഉണര്‍വ്വു പ്രാസംഗീകനായ ബ്രദര്‍ ടിനു ജോര്‍ജ്ജ് പ്രസംഗിക്കുന്നു.

ഒക്ടോബര്‍ 13 മുതല്‍ 15 വരെ (വെള്ളി, ശനി, ഞായര്‍) വൈകീട്ട് 6.30 മുതല്‍ എഡിസണ്‍ ഈസ്റ്റ് ഓക്ക് സ്ട്രീറ്റിലുള്ള ഹാളില്‍ ഹിസ് വോയ്സ് ചിക്കാഗൊ ഒരുക്കുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക പ്രാര്‍ത്ഥനാ സെമിനാറും ഉണ്ടായിരിക്കും.

യോഗത്തിലേക്ക് എല്ലാവരേയും പ്രത്യേകം ക്ഷണിക്കുന്നതായി രാജന്‍ എബ്രഹാം, വൈ.ജോസഫ്, പുന്നൂസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് കെ. ജോസഫ്: 847 414 9805
ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍-630 546 9060
ഗ്രേയ്സ് എബ്രഹാം-630 408 4123.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍