അന്നമ്മ ജോസഫ് (84) നിര്യാതയായി

By Karthick

Monday 21 Aug 2017 20:46 PM

പുളിങ്കുന്ന്: കണ്ണാടി നാല്‍പ്പതില്‍ പുത്തന്‍കളം ജോസഫിന്റെ (കുട്ടിയപ്പന്‍) ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. പരേത ചങ്ങനാശേരി പായിപ്പാട് ഒട്ടത്തില്‍ കുടുംബാംഗമാണ്.

സംസ്കാരം ഓഗസ്റ്റ് 23-നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കണ്ണാടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: മോളിയമ്മ പന്തിരുവേലില്‍ (ബാംഗ്ലൂര്‍), ത്രേസ്യാമ്മ പാറക്കുളം (കാഞ്ഞിരമറ്റം), മറിയാമ്മ തുണ്ടത്തില്‍ (രാമപുരം) റിട്ട. ഹെഡ്മിസ്ട്രസ്, അപ്പച്ചന്‍കുട്ടി, സാബുകുട്ടന്‍, തോമസുകുട്ടി, ജോണപ്പന്‍, മാത്തുക്കുട്ടി (ബാംഗ്ലൂര്‍), ബിനുമോന്‍ പാറശേരില്‍ പുളിങ്കുന്ന്, ആന്റണി പുത്തന്‍കളം (ന്യൂജേഴ്‌സി).

മരുമക്കള്‍: അഗസ്റ്റിന്‍, പരേതനായ സഖറിയാസ്, ജയിംസ്, ജെസി മണ്ണനാല്‍ (മണിമല),ജെയ്‌സി കോയിപ്പള്ളില്‍ (ഫാത്തിമാപുരം), ബെസി വള്ളിക്കാട്ട് (തിരുവനന്തപുരം), ഹണി വെള്ളൂക്കുന്നേല്‍ (ചെമ്മലമറ്റം), ഷൈന മണ്ണനാല്‍ (മണിമല), റ്റോം പാറശേരില്‍ (പുളിങ്കുന്ന്), ഡോ. റോസ് കുന്നേലേമുറിയില്‍ (കാഞ്ഞിരമറ്റം) ന്യൂജേഴ്‌സി.